തലമുറകളുടെ സ്നേഹ സംഗമമായി സെന്റ് അലോഷ്യസിലെ സ്നേഹ യാത്ര

തൃശൂർ നാൽപത്തിയഞ്ചാം ഡിവിഷനിലെ വായോജനങ്ങൾക്ക് വേണ്ടി സ്‌നേഹ യാത്ര സംഘടിപ്പിച്ച് സെന്റ് അലോഷ്യസ് കോളേജ് ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് ഡിപ്പാർട്മെന്റ്. ഒക്ടോബർ ഇരുപത്തി ഏഴിന് ആണ് യാത്ര സംഘടിപ്പിച്ചത്. കൗൺസിലർ ലാലി ജെയിംസ് ആണ് സമൂഹത്തിലെ വയോജനങൾക്ക് സ്നേഹവും പിന്തുണയും നൽകുക എന്ന ആശയത്തിലൂന്നി നടത്തിയ ഈ ഹൃദയസ്പർശിയായ സ്നേഹ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

സെന്റ് അലോഷ്യസ് കോളേജ് മാനേജർ ഫാദർ തോമസ് ചക്രമാക്കിൽ, പ്രിൻസിപ്പൽ ഡോക്ടർ ചാക്കോ ജോസ് പി, ബർസാർ ഫാദർ അരുൺ കെ, ഡയറക്ടർ ഡോക്ടർ ടി കെ പയസ്, സെന്റ് അലോഷ്യസിലെ മറ്റ് അധ്യാപകർ എന്നിവർ അടക്കം ഒരുപാട് ബഹുമാന്യ വ്യക്തികൾ പരിപാടിയുടെ ഭാഗമായി. ഈ ബഹുമാന്യ വ്യക്തികളുടെ സാന്നിധ്യവും പിന്തുണയും ഈ സ്നേഹയാത്രയെ കൂടുതൽ ധന്യമാക്കി. ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോർഡിനേറ്റർ മിസ് ഉമാദേവി പി ആണ് ഈ ആശയം മുന്നോട്ടു വെച്ചത്. മിസ്.ജെനി ഡേവിഡ്, മിസ്. ഗ്രീഷ്മ ബാബു. അബിൻ സർ എന്നിവർ ആയിരുന്നു മറ്റു കോർഡിനേറ്റഴ്‌സ്.

ഈ സ്നേഹ യാത്രയിൽ സെന്റ് അലോഷ്യസ് കോളേജിലെ ഇരുപത്തി ഏഴോളം വിദ്യാർത്ഥികളും നാല് അധ്യാപകരും മുപ്പത്തിയഞ്ച് വായോജനങ്ങൾക്ക് ഒപ്പം യാത്രയിൽ പങ്കാളികളായപ്പോൾ ഈ സ്നേഹ യാത്ര പല തലമുറകളുടെ ഒരു സ്നേഹ സംഗമമായി മാറി. മനോഹരമായ എറണാകുളം തൃപ്പൂണിത്തുറ ഹിൽ പാലസ് ആയിരുന്നു യാത്രയിൽ ആദ്യ ലക്ഷ്യം.

അതിന് ശേഷം മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ എന്നിവയും സംഘം സന്ദർശിച്ചു. സൗഹൃദത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും തലമുറകൾ തമ്മിൽ ഉള്ള ധാരണ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഈ സ്നേഹ സംരഭം കോളേജിന്റെയും അവിടുത്തെ വിദ്യാർത്ഥികളുടെയും സ്റ്റാഫിന്റെയും കാരുണ്യ മനോഭാവത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, കൂട്ടായ്മയുടെയും ഉൾകൊള്ളലിന്റെയും ബോധം വളർത്തുന്നതിൽ ഇത്തരം കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ ചെലത്തുന്ന സ്വാധീനത്തെ ഉദാഹരിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ സ്വാധീനം അക്കാഡമിക് മേഖലയുടെ അപ്പുറത്തേക് എങ്ങനെ വ്യാപിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ സ്നേഹയാത്ര.