KAPRA ജ്വല്ലറിയുടെ വളർച്ച പേടിച്ചാണ് വിവാദങ്ങൾ ഉണ്ടാക്കി നശിപ്പിക്കാൻ നോക്കുന്നത്

രാജനഗരിയായ തൃപ്പൂണിത്തുറയില്‍ പുത്തന്‍ പൊന്‍ തിളക്കവുമായി സ്വര്‍ണ വ്യവസായ മേഖലയിലേക്ക് പുതു ചുവടുകളുമായി പ്രവര്‍ത്തനം ആരംഭിച്ച ജ്വല്ലറി ആണ് കാപ്ര ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ജ്വല്ലറി . കഴിഞ്ഞ മാസം നവംബർ 29 നു നടി Honey Rose ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചതു. ഇപ്പോൾ ഏകദേശം ഒരാഴ്ച ആയി ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിയിട്ടു. സ്വര്‍ണ വ്യവസായ മേഖലയില്‍ ആദ്യ സംരംഭമായതു കൊണ്ടും വളരെ മികച്ച പ്രതികരണം തന്നെ ഞങ്ങള്‍ക്കു ജനങ്ങളില്‍ നിന്ന് ലഭിച്ചത്. അതില്‍ ഞങ്ങള്‍ സന്തോഷവാന്മാരാണ് …

പക്ഷെ ഈ ഒരു സാഹചര്യത്തില്‍ കാപ്ര ജ്വലറിയുടെ വളർച്ചയിൽ അസൂയയും വൈരാഗ്യവും പൂണ്ടു ബിസിനസ്‌ എതിരാളികൾ ഞങ്ങൾക്ക് എതിരെ അനാവശ്യ പ്രചരണങ്ങളും വിവാദങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങളെ വർഷങ്ങൾ കൊണ്ട് അറിയാവുന്നവർക്ക് ഞങ്ങൾ ആരാണെന്ന് അറിയാം… അതുകൊണ്ട് ഒരു ബിസിനസ്‌ സംരംഭം പടുത്തുയർത്തുമ്പോൾ ഇങ്ങനെ നാലാംകിട രീതിയിൽ ഉള്ള പ്രവർത്തി ചെയ്തു അതിനെ നശിപ്പിക്കാൻ നോക്കുന്നവര്‍ അത് ദയവു ചെയ്തു എ നിര്‍ത്തണം. മത്സരബുദ്ധിയോടെ ബിസിനസ് ചെയ്തു വിജയം കൈവരിക്കാൻ നോക്കൂ അല്ലാതെ മറ്റുള്ളവന്റെ വളർച്ചയില്‍ അസൂയപെടുകയും കുപ്രചരണം പടച്ചു വിടുകയല്ല വേണ്ടത്…