മലയാള സിനിമയിൽ പുത്തൻ താരോധയമായി രഞ്ജൻ ദേവ്

മലയാള സിനിമയിൽ പുത്തൻ താരോധയമായി രഞ്ജൻ ദേവ്.നിസാമുദീൻ നാസർ സംവിധാനം ചെയ്ത് ശിവാനി മേനോനും ബിജു സോപാനവും പ്രധാന വേഷത്തിലെത്തിയ റാണിയില്‍ മാനസിക വൈകല്യമുള്ള രഘു എന്ന മുഴുനീള വേഷത്തിലാണ് രഞ്ജന്‍ ദേവ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.സിനിമ കണ്ടിറങ്ങുന്ന എല്ലാവരുടെയും മനസ്സിൽ ഒരു വിങ്ങലായി രഘു നിലനിൽക്കുന്ന രീതിയിൽ രഘു എന്ന കഥാപാത്രത്തെ രഞ്ജൻ ദേവ് മനോഹരമാക്കിയിട്ടുണ്ട്. പാളി പോകാൻ സാധ്യത കൂടുതലുള്ള ഒരുപാട് വൈകാരിക മുഹൂർത്തങ്ങളും മാനസിക സംഘർഷങ്ങളും നിറഞ്ഞ രഘു എന്ന കഥാപാത്രത്തെ ഒരു പുതുമുഖ നടന്റെ ഒരു പാകപിഴകളും ഇല്ലാതെ അതിമനോഹരമായി ഇദ്ദേഹം അഭ്രപാളിയിൽ നിറഞ്ഞാടി എന്നു തന്നെ പറയാം. രഘുവിന്റെ മാറുന്ന മാനസികാവസ്ഥ ഇരുത്തം വന്ന ഒരു അഭിനേതാവിന്റ കയ്യടക്കത്തോടെ ആണ് രഞ്ജന്‍ ദേവ് റാണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

റാണിയിലെ മികച്ച അഭിനയം രഞ്ജന്‍ ദേവിന്റെസിനിമാ മോഹങ്ങളെ കൂടുതല്‍ അവസരങ്ങളിലേക്ക് എത്തിക്കുമെന്നാണ് തീർച്ചയാണ്. ബിജു സോപാനവും ശിവാനിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘റാണി’. ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഡിസംബർ 8നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണിസ് ദിവാകറിന്റേതാണ്. ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ് ,മണിസ് ദിവാകർ എന്നിവർ ചേർന്നാണ്നി ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരവിന്ദ് ഉണ്ണി ഛായാഗ്രഹണവും, വി.ഉണ്ണികൃഷ്ണൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ദേവനന്ദ ആണ്. സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നല്പ് അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, ദിയകൃഷ്ണ, വിനീത വിശാഖ്.

ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷിനോയ് കാവുംകോട്ട് , മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ,അഖിൽ ജോൺസൻ. രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി ലൊക്കേഷൻ മാനേജർ: ജൈസൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ. കളറിസ്റ്റ്: അപ്പോയ്, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.