ഇന്ത്യൻ ബോക്സോഫീസിനെ ഇളക്കി മറിക്കാൻ ദളപതി വിജയിയുടെ ലീയോ, ദളപതി ഫാൻസിന് സർപ്രൈസ് ട്രീറ്റുമായി ലോകേഷ് കനകരാജ്

ദളപതി വിജയിയെ നായകൻ ആക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് ലീയോ. മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാർ ആണ്. ലോകേഷ് കനകരാജ്, രത്നകുമാർ, ധീരജ് വൈദി എന്നിവർ ചേർന്നാണ് സിനിമയുടെ രചന കൈകാര്യം ചെയ്തിരിക്കുന്നത്. ഈ വർഷം ഒക്ടോബർ പത്തൊൻപതാം തീയതി ചിത്രം ലോകം എമ്പാടും ഉള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും.

തെന്നിന്ത്യൻ താര റാണി തൃഷയാണ് ഈ ചിത്രത്തിൽ ദളപതി വിജയിയുടെ നായിക ആയി എത്തുന്നത്. നീണ്ട ഒരു ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. കുരുവി എന്ന ചിത്രത്തിൽ ആണ് ഇരുവരും അവസാനം ആയി ഒന്നിച്ചത്. ഇരുവരെയും കൂടാതെ സഞ്ചയ് ദത്ത്, ശരത് കുമാർ, അർജുൻ, മിഷ്കിൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, ഗൗതം വാസുദേവ് മേനോൻ, ബാബു ആന്റണി, മനോബാല, മാത്യു തോമസ്, സാൻഡി മാസ്റ്റർ, അഭിരാമി, കതിർ, ജോർജ് മാര്യൻ, ജാഫർ സാദിക്, ശാന്തി മായാദേവി തുടങ്ങി ഒരു വമ്പൻ താര നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റോക്ക്സ്റ്റാർ അനിരുധ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ആദ്യ സിംഗിൾ ദളപതി വിജയിയുടെ പിറന്നാൾ ദിനത്തിൽ പുറത്ത് ഇറങ്ങും. വിജയ് അണ്ണന്റെ പിറന്നാൾ ദിവസം ബിഗ്സ്റ്റ് സർപ്രൈസ് ഉണ്ടാകും എന്നും അദ്ദേഹത്തിന്റെ ഫാൻസിന് ആഘോഷിക്കാൻ ഉള്ള എല്ലാം കാണുമെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കി കഴിഞ്ഞു. ലീയോ ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം ആണോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യം. അതിനെ കുറിച്ച് ഉള്ള ഒരു വ്യക്തത ജൂൺ 22 ഇന് ഉണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.