തീയേറ്ററുകളിൽ ഹൗസ്ഫുൾ പെരുമഴ, ഇത് ജനപ്രിയ നായകന്റെ വമ്പൻ തിരിച്ചു വരവ്

മലയാള സിനിമയുടെ സ്വന്തം ജനപ്രിയ നായകൻ ദിലീപിനെ നായകൻ ആക്കി റാഫി തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് കേരളത്തിൽ എങ്ങുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് വോയിസ് ഓഫ് സത്യനാഥൻ. 2019 ൽ പുറത്ത് വന്ന മൈ സാന്റാ എന്ന ചിത്രത്തിന് ശേഷം നീണ്ട നാല് വർഷത്തോളം ഇടവേളക്ക് ശേഷം ആണ് ഒരു ദിലീപ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത് എന്ന ഒരു പ്രത്യേകത കൂടി വോയിസ്‌ ഓഫ് സത്യനാഥൻ എന്ന സിനിമക്ക് ഉണ്ട്.

ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പോസിറ്റീവ് റെസ്പോൺസ് ആണ് എല്ലായിടത്ത് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ദിലീപിനെ കൂടാതെ ജോജു ജോർജ്, വീണ നന്ദകുമാർ, സിദ്ധിഖ്, ജഗപതി ബാബു, അനുപം ഖേർ, മരതക് ദേശ്പണ്ടേ, ജോണി ആന്റണി, രമേശ് പിഷാരടി, ജാഫർ സാദിക്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയ ഒരു വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്. പെൻ ആൻഡ് പേപ്പർ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്, ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് വോയിസ് ഓഫ് സത്യനാഥൻ നിർമ്മിച്ചിരിക്കുന്നത്.

എങ്ങും മികച്ച പ്രതികരണങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രതിന് അത്യപൂർവമായ തിരക്കാണ് കേരളത്തിലെ തീയേറ്ററുകളിൽ അനുഭവപെട്ടുകൊണ്ടിരിക്കുന്നത്. മിക്ക തീയേറ്ററുകളും ഹൗസ്ഫുൾ ആണ്.

 

പ്രേക്ഷകരെ നേരിട്ട് കാണാൻ പാതിരാത്രി തിയേറ്ററിൽ വന്ന് ജനപ്രിയ നായകൻ ദിലീപേട്ടൻ
#dileep #VoiceOfSathyaNathan

Posted by Blockbuster Media on Friday, July 28, 2023

 

എറണാകുളം കവിത തീയേറ്റർ പോലെ ഉള്ള വലിയ തീയേറ്ററുകളിൽ ഇതിനോടകം തന്നെ സ്പെഷ്യൽ ഷോകൾ ആഡ് ചെയ്ത് കഴിഞ്ഞു. കുടുംബ പ്രേക്ഷകർ കൂട്ടമായി തീയേറ്ററുകളിലേക്ക് ഒഴുകി എത്തുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. ജനപ്രിയ നായകൻ ദിലീപിന്റെ വമ്പൻ തിരിച്ച് വരവ് ആണ് ഇതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.