വയനാടിന് കൈതാങ്ങായി FIRSTHUG GROUP

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി ഫസ്റ്റ് ഹഗ് കെയറും,ഫസ്റ്റ് ഹഗ് സ്റ്റാഫും.

മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപയാണ് ഫസ്റ്റ് ഹഗ് മാനേജ്മെൻ്റും, സ്റ്റാഫുകളും ചേർന്ന് സമാഹരിച്ച് നല്‍കിയത്.

സ്ഥാപനത്തിന്റെ പേരില്‍ നിര്‍ധന കുട്ടികള്‍ക്കായി തുടങ്ങിയ ഫസ്റ്റ്ഹഗ് കിഡിസ് കെയര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായം നല്‍കിയത്. മൂന്നുപീടിക ഫസ്റ്റ്ഹഗില്‍ നടന്ന ചടങ്ങില്‍ ഇ.ടി. ടൈസണ്‍ എം.എല്‍.എ. സഹായം ഏറ്റുവാങ്ങി. വ്യാപാരി വ്യവവാസി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എം.കെ.എം. ഇഖ്ബാല്‍, വ്യാപാരി പ്രധിനിധികളായ സിദ്ദിഖ് പള്ളിപറമ്പില്‍, സിദ്ദിഖ് എംറാള്‍ഡ്, ഖമറുല്‍ഹഖ്, കെ.ആര്‍. സത്യന്‍, എം.ബി. മുബാറക് ഫസ്റ്റ് ഹഗ് ഡയറക്ടേസും പങ്കെടുത്തു.