ഒട്ടേറെ പ്രഗത്ഭ നടന്മാരെ ലോക സിനിമക്ക് സമ്മാനിച്ച മലയാള സിനിമ ലോകത്ത് പുത്തൻ താരോദയമായി മണ്ണാർക്കാട് സ്വദേശി രഞ്ജൻ ദേവ്. നാൻ പെറ്റ മകൻ, ഐ ആം എ ഫാദർ എന്നീ ചിത്രങ്ങളിലൂടെ തുടങ്ങി ഇപ്പോൾ റാണി എന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് രഞ്ജൻ ദേവ്.
ചെറുപ്പം മുതൽ സിനിമ ഒരു പാഷൻ ആയി കൊണ്ട് നടന്നിരുന്ന രഞ്ജൻ തന്റെ പഠന കാലത്ത് ഒരുപാട് അവസരങ്ങൾക്ക് വേണ്ടി ശ്രെമിച്ചെങ്കിലും ഒന്നും ശെരിയായി വന്നില്ല. ഡിഗ്രി പഠനത്തിന് ശേഷം ഒന്ന് രണ്ട് സിനിമകളിൽ ഒക്കെ ചെറിയ വേഷങ്ങൾ ചെയ്ത് നടന്നിരുന്ന രഞ്ജന് വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം ദുബായിലേക്ക് ജോലി തേടി പോകേണ്ടി വന്നു. തന്റെ സ്വപ്നങ്ങൾ എല്ലാം മാറ്റി വെച്ച് രഞ്ജൻ ദുബായിലേക്ക് പോയെങ്കിലും സിനിമ എന്ന ആഗ്രഹം അന്നും മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു. പിന്നീട് സിനിമയോടുള്ള അതിയായ ആഗ്രഹം മൂലം ദുബായിലെ ജോലി ഉപേക്ഷിച്ച് രഞ്ജൻ നാട്ടിലേക്ക് തിരിച്ചു പോന്നു.
ഒരുപാട് ശ്രെമങ്ങൾക്ക് ഒടുവിൽ നാൻ പെറ്റ മകൻ എന്ന സിനിമയിൽ ഒരു നല്ല വേഷം ലഭിച്ചു. മഹാരാജാസ് കോളേജിൽ വെച്ച് കൊല്ലപ്പെട്ട അഭിമന്യുവിന്റെ കഥയായിരുന്നു നാൻ പെറ്റ മകൻ. ശ്രീനിവാസൻ, ജോയ് മാത്യു, മിനോൺ, മരീന മൈക്കിൾ തുടങ്ങിയ പ്രമുഖർ ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. അതിന് ശേഷം ഡെയ്റ ഡയറീസ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു. ഐ ആം എ ഫാദർ എന്ന സിനിമയിലും ഒരു വേഷം ചെയ്തിട്ടുണ്ട്. രഞ്ജൻ ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ അവതരിച്ച ചിത്രം ആണ് റാണി. വളരെ മികച്ച രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ രഞ്ജൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
മണ്ണാർക്കാട് എന്ന ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ സ്വന്തം കഠിനോധ്വാനം കൊണ്ട് മാത്രം ഇന്ന് മലയാള സിനിമയിൽ തന്റെതായ ഒരു ഇടം ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു പ്രതിഭയാണ് രഞ്ജൻ ദേവ്. സിനിമക്ക് വേണ്ടി കൂടുതൽ സൗകര്യർത്ഥം ഇപ്പോൾ കൊച്ചിയിൽ ആണ് രഞ്ജൻ ദേവിന്റെ താമസം. രഞ്ജൻ നായകൻ ആയി അഭിനയിച്ച ഇന്നൊരു മുറയ് ഷോർട് ഫിലിം യൂട്യൂബിൽ ലഭ്യമാണ്. രഞ്ജൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം അഭിരാമി ഒക്ടോബറിൽ റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത നടി ഗായത്രി സുരേഷ് ആണ് അഭിരാമിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.