മലയാള സിനിമ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരേടാണ് ഇന്ന് മോഹൻലാൽ. കൂടാതെ മലയാളഐകളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ കാരണമായ അതുല്യ പ്രതിഭ. ഇന് മലയാളത്തിലെ ഏറ്റവും മികച്ച കമ്മോഡിറ്റികളിൽ ഒന്നാണ് മോഹൻലാൽ എന്നാണു മോഹൻലാലിനെ കുറിച്ച് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്.

ഇത്രയും വലിയ ഒരു താര പദവിയിൽ നിൽക്കുമ്പോഴും തന്റെ എളിമയും വിനയവും ഏതു മേഖലയിൽ പ്രവർത്തിക്കുന്ന സഹപ്രവർത്തകരോടും ഒരുപോലെ പെരുമാറുന്ന സ്വഭാവവും തന്നെയാണ് ലാലേട്ടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ആദ്യമായി കാമറയ്ക്കു മുന്പിലെത്തിയ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂവ് മുതൽ ഇന്ന് വരെ അദ്ദേഹം തന്റെ സഹപ്രവർത്തകരോടും മറ്റു ചലച്ചിത്ര പ്രവർത്തകരോടും കാണിക്കുന്ന സ്നേഹവും കരുതലും തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

തന്റെ ഏതു മേഖലയിലുള്ള;എ സുഹൃത് ബന്ധത്തെയും വളരെ പവിത്രമായി തന്നെ കാണുന്ന ഒരാളാണ് മോഹൻലാൽ. അതുകൊണ്ടു തന്നെയാണ് ഡ്രൈവറായി തന്റെ കൂടെ കൂടിയ ശ്രീ ആന്റണി പെരുമ്പാവൂരിന്റെ കൊണ്ട് തന്റെ ഒട്ടനേകം ചിത്രങ്ങൾ നിർമിച്ചതും തന്റെ വിശ്വസ്തൻ പിടിച്ചു ആശിർവാദ് സിനിമാസിന്റെ തലപ്പത്തു ഇരുത്തിയിരിക്കുന്നതും.

വളരെ യാദര്ശ്ചികമായി ഒട്ടും പ്രതീക്ഷിക്കാതെ ആണ് ആന്റണി പെരുമ്പാവൂർ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് എന്ന് ഒരിക്കൽ മോഹൻലാൽ നടൻ സിദ്ധിക്കിനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ആന്റണിയെ കണ്ടു മുട്ടിയതിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ്. സുചിത്രയും ആന്റണയും എന്റെ ജീവിതത്തിലേക്ക് ഒരുമിച്ചാണ് കടന്നു വന്നത്.

“മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിങ് നടന്ന സമയത്ത് വളരെ അപ്രതീക്ഷിതമായിട്ടാണ് ഇവനെ (ആന്റണി പെരുമ്ബാവൂര്‍) കാണുന്നത്. അങ്ങനെ കാണുമ്ബോള്‍ ചില ആള്‍ക്കാരോട് ഒരു താല്പര്യം തോന്നുമല്ലോ. എനിക്ക് അന്ന് പേര്‍സണല്‍ ഡ്രൈവര്‍ ഇല്ലായിരുന്നു. അങ്ങനെയാണ് ആന്റണിയെ കൂടെ കൂട്ടിയത് എന്നും താരം പറഞ്ഞു

Leave a Reply

Your email address will not be published.

You May Also Like

ഒടിയനെയും ഭീഷമയെയും മറികടന്ന് കെ ജി എഫ് ചാപ്റ്റർ 2

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…

സൂരറൈ പൊട്റ് ജയ് ഭിം എന്നീ ചിത്രങ്ങൾ തിയ്യേറ്റർ റിലീസിന് ഒരുങ്ങുന്നു. സൂര്യയുടെ ജന്മദിനത്തിൽ റീലീസ്

ലോക്ക് ഡൌൺ സമയത്തു ഇറങ്ങിയ സൂര്യയുടെ സൂരരൈ പോട്രും ജയ് ഭീമും തിയറ്റർ റിലീസുകൾ ഒഴിവാക്കി…

തെലുങ്ക് സൂപ്പർതാരം പ്രഭാസ് കൊച്ചിയിൽ, വമ്പൻ സ്വീകരണമൊരുക്കി ആരാധകർ

പ്രഭാസ് – പൂജ ഹെഗ്‌ഡെ എന്നിവരെ നായികാനായകന്മാരാക്കി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം…

കടുവയുടെ റിലീസ് മാറ്റാനുള്ള യഥാർത്ഥ കാരണം ഇതാണ്.

ജൂൺ 30ന് റിലീസ് ചെയ്യാനിരുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’ ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഇതിൽ തളരാതെ…