മാജിക് ഫ്രെയിംസ് പ്രൊഡക്ഷൻ കമ്പനി ഓണർ ആയ ലിസ്റ്റിൻ സ്റ്റീഫൻ ട്രാഫിക് എന്ന ന്യൂ ജനറേഷൻ സിനിമ എടുത്താണ് മലയാള സിനിമയിലേക്ക് അരങ്ങേറിയത് .ഈ അടുത്താണ് ലിസ്റ്റിൻ പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി അസ്സോസിയേറ്റ് ചെയ്തു പടങ്ങൾ എടുത്തു തുടങ്ങിയത് .അന്ന് മുതൽ പൃഥ്വിരാജ് എന്ന നടനും ലിസ്റ്റിൻ സ്റ്റീഫൻ എന്ന പ്രൊഡ്യൂസറും കരിയറിൽ കൂടുതൽ ഉയരങ്ങളിൽ എത്തി .കടുവ എന്ന മാസ്സ് മസാല ഷാജി കൈലാസ് ആക്ഷൻ ചിത്രം ആണ് ഇനി രണ്ടു പേരുടെയും ഇറങ്ങാനുള്ള ചിത്രം ..
കടുവ സിനിമയുടെ പ്രമോഷനോടു സംബന്ധിച്ചു ഇന്ന് കൊച്ചിയിൽ നടന്ന പ്രെസ്സ് മീറ്റിലാണ് പൃഥ്വിരാജ് സുകുമാരൻ്റെ ഭാഗ്യം ഞാൻ ആണെന്നും ,പൃഥ്വിരാജ് അത് പബ്ലിക് ആയി തുറന്നു സമ്മതിക്കില്ലെന്നും മനസ്സിൽ അത് പറയുന്നതാകും എന്നും പറഞ്ഞത് .2011 മുതൽ ആണ് ലിസ്റ്റിൻ മലയാളം ഫിലിം മേഖലയിലേക്ക് കാലെടുത്തു വച്ചതു ..കോട്ടയത്തെ ഉഴവൂർ ആണ് ജന്മ സ്ഥലം ,അനിയൻ ജസ്റ്റിൻ സ്റ്റീഫനും പ്രൊഡ്യൂസർ ആയി തന്നെ സിനിമ രംഗത്തുണ്ട് .ലിസ്റ്റിൻ പ്രൊഡ്യൂസ് ചെയ്ത ഉസ്താദ് ഹോട്ടൽ സിനിമക്ക് നാഷണൽ ഫിലിം അവാർഡ് കിട്ടിയിട്ടുണ്ട് .ട്രാഫിക് സിനിമക്ക് ബെസ്റ് ഫിലിം ഫെയർ അവാർഡും കിട്ടിയിട്ടുണ്ട് .അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ആണ് ഇനി ലിസ്റ്റിൻ്റെ ഇറങ്ങാനുള്ള അടുത്ത ചിത്രം .ഈ അടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേര്‍ന്ന് ഒട്ടനവധി അന്യ ഭാഷ ചിത്രങ്ങൾ ഇവർ കേരളത്തിൽ വിതരണത്തിന് എടുത്തിരുന്നു .എടുത്തിരുന്ന എല്ലാ സിനിമകളും വമ്പൻ ഹിറ്റുകളായിരുന്നു .
ലിസ്റ്റിൻ പറഞ്ഞതുപോലെ പൃഥ്വിരാജ് സുകുമാരനോടൊപ്പം ലിസ്റ്റിൻ സ്റ്റീഫൻ കമ്പനി ആയ മാജിക്ഫ്രെയിംസ് ഒത്തു ചേര്‍ന്നപ്പോള്‍ രണ്ടു പേരുടെയെയും ഭാഗ്യം തെളിയുകയായിരുന്നു ,ഇനി വരും വർഷങ്ങളിൽ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇരുവരും മലയത്തിലേക്കു കൊണ്ടുവരാൻപോകുന്നത്