ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോ വഴി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് നാലാം സീസണിലെ ഒരു മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഏതാനും ആഴ്ചകൾക്കു മുമ്പ് സഹ മത്സരാർത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്ന് ഡോക്ടർ റോബിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയിരുന്നു. ബിഗ്ബോസ് വഴി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ് ഡോക്ടർ റോബിൻ. റോബിൻ ആർമി എന്നാണ് റോബിന്റെ ആരാധകരുടെ കൂട്ടം അറിയപ്പെടുന്നത്.
മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ അവതാരകൻ. ഡോക്ടർ റോബിനെ ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കിയതിന് എതിരെ റോബിൻ ആർമി രംഗത്ത് വന്നിരുന്നു. പരിപാടിയുടെ അവതാരകനായ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് എതിരെ വരെ റോബിൻ ആർമി തിരിഞ്ഞിരുന്നു. ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കപ്പെട്ട് എയർപോർട്ടിൽ എത്തിയ റോബിനെ സ്വീകരിക്കാൻ വൻ ജനാവലിയാണ് അവിടെ എത്തിയത്.
ഇപ്പോൾ നടി പാർവതിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ റോബിൻ പറഞ്ഞ കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയോകൊണ്ടിരിക്കുന്നത്. താൻ ഒരാളെ ചുംബിച്ചിട്ടുണ്ട് എന്നും എന്നാൽ അത് ആരെയാണ് എന്ന് പറയാൻ പറ്റില്ല എന്നും റോബിൻ പറഞ്ഞു. ഇത് കൂടാതെ താൻ ചീറ്റ് ചെയ്തിട്ട് ഉണ്ടെന്നും അത് എന്താണ് എന്ന് പറയാൻ നിർവാഹമില്ല എന്നും റോബിൻ പറയുന്നു. താൻ മദ്യപിക്കുകയോ പുക വലിക്കുന്ന ആളല്ല എന്നും ഇതുവരെ ടാറ്റു ചെയ്തിട്ടില്ല എന്നും റോബിൻ പറഞ്ഞു. എന്നാൽ ഭാവിയിൽ ടാറ്റു ചെയ്യാൻ താത്പര്യം ഉണ്ടെന്നും റോബിൻ കൂട്ടിച്ചേർക്കുന്നു.