ലോകമെമ്പാടും ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ഷോപ്പ് ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഉറച്ച നിലപാടുകൾ ഉള്ള കോണ്ടെസ്റ്റന്റ് ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. ഷോയിലെ കഴിഞ്ഞ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് നടന്നാ സംഭവവികാസങ്ങളെ തുടർന്ന് താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റുകയും പിന്നീട് ലാലേട്ടൻ വന്ന വീക്കെൻഡ് എപ്പിസോഡിൽ വച്ച് റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ റിയാസിനെ ദേഹോപദ്രവം ചെയ്തു അഥവാ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഡോക്ടറെ ഷോയിൽ നിന്നും പുറത്താക്കിയത്. എന്നാൽ വീട്ടിലുള്ളവർക്ക് എല്ലാവർക്കും താരത്തോട് കടുത്ത വിദ്വേഷം ആയിരുന്നെങ്കിലും പുറത്ത് ഒരു വൻ ജനാവലിയാണ് താരത്തെ കാത്തിരുന്നത്. ഒട്ടനവധി ബിഗ് ബോസ് ആരാധകരുടെ മനസ്സിൽ ഇതിനോടകം തന്നെ താരം ഇടം നേടി കഴിഞ്ഞു.

സീസൺ മത്സരാർത്ഥിയായ സാബു മോനും രണ്ടാമത്തെ സീസണിൽ വച്ച് ജോജി സാറിനും മൂന്നാമത്തെ സീസണിൽ മണിക്കുട്ടനും ലഭിച്ച ആരാധക പിന്തുണ യാണ് ഇപ്പോൾ റോബിൻ രാധാകൃഷ്ണനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് തിരിച്ചെത്തിയ ഉടൻതന്നെ ട്രിവാൻഡ്രം എയർപോർട്ടിൽ വച്ച് താരത്തെ സ്വീകരിക്കാനായി ഒത്തുകൂടിയത്. സന്തോഷത്തോടെ അലറിവിളിച്ച് ആരാധകർക്ക് നേരെ റോബിൻ ആർബി അടുത്തത്.

സന്തോഷം കൊണ്ട് തുള്ളി ചാടി കൊണ്ടാണ് റോബിൻ എയർപോർട്ടിൽ നിന്നും പുറത്തേക്ക് വന്നത് ആരാധകരും അതേ ആവേശത്തിൽ തന്നെ ആയിരുന്നു. വൻജനാവലി നിയന്ത്രിക്കാൻ പോലീസിന് നന്നേ പരിശ്രമം വേണ്ടി വന്നിരുന്നു. ലക്ഷ്വറി ബഡ്ജറ്റ് ടാസ്കിൽ വച്ച് ഒരു കൊട്ടാരം ടാസ്കിൽ രാജാവിന്റെ അധികാരമായി കാണപ്പെടുന്ന ലോക്കറ്റ് രാജാവായിരുന്ന റിയാസിനെ കഴുത്തിൽനിന്നും തട്ടിപ്പറിച്ചു കൊണ്ട് ബാത്റൂമിൽ പോയി ഒളിച്ചിരുന്നു എങ്കിലും പിന്നീട് താരത്തെ പുറത്തിറക്കാനായി ബാത്റൂമിലെ വാതിൽ വഴി റൂം ഫ്രഷ്‌നെറും ഹിറ്റും അടിച്ചു കൊണ്ടായിരുന്നു മറ്റു മത്സരാർത്ഥികൾ ആയ ജാസ്മിനും ജോൺസനും താരത്തെ ശാരീരികമായ ഉപദ്രവിച്ചത്.

തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും താരം പുറത്തിറങ്ങാതെ ഒട്ടനേകം നേരം അതിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. പെട്ടെന്ന് തന്റെ ശാരീരിക നില വഷളാകും എന്നുകണ്ട് ഉടൻതന്നെ ഡോർ തുറന്ന് വെളിയിലേക്ക് വന്നാ താരത്തിന് നേരെ ആഞ്ഞടിക്കുകയായിരുന്നു റിയാസ് മറ്റ് മത്സരാർത്ഥികളും തുടർന്ന് നടന്ന കയ്യാങ്കളി കൈ അറിയാതെ സ്പർശിക്കുകയും തന്നെ ഫിസിക്കൽ അസ്സൾട് ചെയ്യാൻ ശ്രമിച്ചുവെന്നു റിയാസ് ആരോപിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളെ തുടർന്ന് ശാരീരികവും മാനസികവുമായ പ്രഷർ താങ്ങാൻ കഴിയാതെ ജാസ്മിൻ ഷോയിൽ നിന്നും സ്വയം പിന്തിരിഞ്ഞ് പോവുകയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടിമാർക്ക് ബുദ്ധി കുറവാണ് എന്നാണ് പലരുടെയും ധാരണ ; കാവ്യാമാധവൻ വാക്കുകൾ വൈറലാകുന്നു..

ബാലതാരമായി സിനിമയിലെത്തിയ പിന്നീട് മലയാളികളുടെ സ്വന്തം നായികയായി തുടരുന്ന താരമാണ് നടി കാവ്യാമാധവൻ. ഒട്ടനവധി സൂപ്പർ…

ബോളിവുഡ് കീഴ്ടക്കാൻ നടിപ്പിൻ നായകൻ സൂര്യ വീണ്ടും ഹിന്ദിയിലേക്ക്

ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് സിനിമയിലെയും…

50 കോടി അടിച്ചുമാറ്റി നാട്ടുകാരുടെ പ്രിയപ്പെട്ട കള്ളൻ

അടുത്തിടെ ഇറങ്ങിയ, ബോക്സ് ഓഫീസിൽ കോളിളക്കം ചിത്രങ്ങളിൽ ഒന്നാണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രമായ…

തന്റെ ശബ്ദം ഇതുപോലെ ഉപയോഗിക്കുന്ന ഒരു നടൻ ലോകസിനിമയിൽ വേറെയില്ല

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. മലയാളത്തിന്റെ മികച്ച നടന്മാരിൽ ഒരാളും മികച്ച…