നടി മീനയുടെ ഭർത്താവ് അന്തരിച്ചു
തമിഴ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു,ശ്വാസകോശ രോഗം സംബന്ധിച്ച് ചികിത്സയിലായിരുന്നു. ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്നു വിദ്യാസാഗർ.ഗുരുതരമായ ശ്വാസ കോശത്തിൽ ഉണ്ടായ അണു ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു, വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ അവസാന നാളുകളിൽ നില നിർത്തിയിരുന്നത്, പെട്ടെന്നുള്ള ഈ മരണം തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്,
മീന മലയാളികൾക്ക് വളരെ അധികം സുപരിചത ആയ സിനിമ നടി കൂടെ ആണ്മീന ദുരൈരാജ് എന്നാണ് എന്നാണ് മീനയുടെ യഥാർത്ഥ പേര്. സൗത്ത് ഇന്ത്യ മുഴുവൻ മീന എന്ന പേരിൽ ആണ് അറിയപ്പെടുന്നത്,
ദൃശ്യം ആണ് മീനയുടെ അവസാന ചിത്രം മലയാളത്തിൽ.ഈ വർഷം ജനുവരിയിൽ മീനക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആയിരുന്നു, അതിൽ നിന്നെല്ലാം അതിജീവിച്ചു വരുകയായിരുന്നു മീനയും കുടുംബവും
2009 ജൂലൈ ആയിരുന്നു വിദ്യ സഗറും മീനയും വിവാഹിതരായതു, നല്ല സന്തുഷ്ട്ട കുടുംബം ആയിരുന്നു. ഒരു മകളുണ്ട് നൈനിക , മകളും സിനിമയിൽ ബാല താരമായി അഭിനയിക്കുണ്ട്, വിജയ് സിനിമ തെറിയിൽ മകൾ നല്ലൊരു റോൾ ആണ് ചെയ്തിട്ടുള്ളത്.