ഒരു സംരംഭം ആരംഭിക്കാൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും അതിലേക്കുള്ള മുതൽമുടക്കിനെയോർത്തു പലരും ആ ആഗ്രഹം ഉപേക്ഷിക്കുന്നു. എന്നാൽ നമ്മൾ ഇന്ന് കാണുന്ന പല വമ്പന്മാരായ ബിസിനെസ്സുക്കാരുടെ ജീവിതമെടുത്ത് നോക്കുമ്പോൾ അവരുടെയെല്ലാം സംരംഭത്തിന്റെ ആരംഭം ഭീമമായ തുകയിൽ നിന്നല്ല മറിച്ച് തുച്ഛമായ നിഷേപത്തിൽ നിന്നാണ്. വളരെ കൃത്യമായാ ജീവിത വീക്ഷണവും പണമിടപാട് കൈകാര്യം ചെയ്യാനുള്ള സൂക്ഷ്മതയുമുണ്ടെങ്കിൽ ആ സംരംഭം തീർച്ചയായും വിജയിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ചെറിയ സംരംഭത്തിലൂടെ ആരംഭിച്ച് ഇന്ന് ഓരോ വർഷം കോടികൾ സമ്പാദിക്കുന്ന ഒരു മലയാളി സംരംഭകന്റെ വിജയഗാഥകളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.



ഈയിടെയായി ഇന്റീരിയർ ഡിസൈൻ മേഖലയിൽ ഉയർന്നുവരുന്ന പേരാണ് നിധീഷ് സിഎം. സാധാരണ സംരംഭകരിൽ നിന്നും അസാധാരണമായ വിജയഗാഥകളാക്കി മാറ്റാനുള്ള എല്ലാ ഗുണങ്ങളും ഈ സംരംഭകനിലുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. മലപ്പുറം ചങ്ങരംകുളത്ത് ജനിച്ച് വളർന്ന നിധീഷിനു എപ്പോഴും സ്വന്തമായ ഒരു സംരംഭമായിരുന്നു ആഗ്രഹം. ഇന്ന് കേരളത്തിലെ പല ഇടങ്ങളിൽ തന്റെ സംരംഭം വിജയകരമായി നടത്തുന്ന ഒരു യുവസംരംഭകനായി നിധീഷ് മാറി കഴിഞ്ഞു.



തന്റെ പഠനക്കാലത്ത് തന്നെ ഡിസൈനിംഗ്, വര തുടങ്ങിയ മേഖലയിൽ കഴിവ് തെളിയിച്ച നിധീഷ് പ്ലസ്ടു പഠനം കഴിഞ്ഞ് ബി.എസ്.സി ഇന്റീരിയർ ഡിസൈൻ പഠിക്കാൻ തീരുമാനിച്ചു. ഉയർന്ന നിലവാരമുള്ള ഉല്പനങ്ങൾ വളരെ ചുരുങ്ങിയ ചിലവിൽ ഉപഭോക്താകൾക്ക് എത്തിച്ചു കൊടുക്കുക എന്നതായിരുന്നു നിധീഷിന്റെ കുട്ടിക്കാലം മുതൽക്കേയുള്ള ആഗ്രഹം. ബിരുദം കഴിഞ്ഞ് താൻ പഠിച്ച് വളർന്ന നാടായ മലപ്പുറം ചങ്ങരംകുളത്താണ് ഡസർട്ട് ഇന്റീരിയർ എന്ന പേരിൽ നിധീഷ് സ്ഥാപനം ആരംഭിക്കുന്നത്.



സ്ഥാപനം മികച്ച രീതിയിൽ മുന്നോട്ട് പോകാൻ തുടങ്ങിയപ്പോൾ മലപ്പുറം കൂടാതെ കൊച്ചിയിലും നിധീഷ് മറ്റ് രണ്ട് സ്ഥാപനങ്ങൾക്ക് തുടക്കമിട്ടു. ഒരു വർഷം 12 കോടിയുടെ ഇന്റീരിയർ ബിസിനെസ്സാണ് നിധീഷ് നടത്തുന്നത്. തന്റെ കൂടെ ജോലി ചെയ്യുന്നവർക്ക് മാത്രം നാല് ലക്ഷം രൂപയാണ് ശമ്പളം നൽകുന്നത്. ഇന്ന് നിധീഷിന്റെ കീഴിൽ ഏകദേശം നൂറിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.



സൺ‌റൈസ് ഹോസ്പിറ്റൽ, എംഈഎസ് കോളേജ്, കഫെ ക്രഷ് വളാഞ്ചേരി തുടങ്ങിയ വലിയ പ്രൊജക്റ്റുകളാണ് ഡസർട്ട് ഇന്റീരിയർ ഏറ്റെടുത്തിട്ടുള്ളത്. ടോട്ടൽ ഇന്റീരിയർ സൊല്യൂഷനാണ് ഡസർട്ട് ഇന്റീരിയരുടെ ഏറ്റവും വലിയ പ്രേത്യേകത. ഒരു ഇന്റീരിയർ പ്രൊജക്റ്റ്‌ ഏൽപ്പിച്ചു കഴിഞ്ഞാൽ ആദ്യം മുതൽ അവസാനം വരെയുള്ള ഇന്റീരിയർ വർക്കുകൾ വളരെ മനോഹരമായിട്ടാണ് ചെയ്തു നൽകുന്നത്. കൂടാതെ സോഫ സെറ്റ്, ഫർണിച്ചറുകൾ തുടങ്ങിയ വസ്തുക്കൾ ഇടനിലക്കാരനില്ലാതെ നേരിട്ടാണ് ഉപഭോക്താവിനു എത്തിച്ചു കൊടുക്കുന്നത്. ഇതിലൂടെ ഉപഭോക്താകൾക്ക് വളരെ ചുരുങ്ങിയ ചിലവിൽ ഫർണിച്ചറുകൾ ലഭിക്കും.



റെസിഡൻഷ്യൽ പ്രൊജക്റ്റ്‌സ്, ഹോം തിയേറ്റർ തുടങ്ങിയ വലിയ കോർപ്പറേറ്റ് പ്രൊജക്റ്റുകളാണ് ഡസർട്ട് ഇന്റീരിയർ കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ഇവർ നീങ്ങി കൊണ്ടിരിക്കുന്നത് ഭാവിയിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഇന്റീരിയർ കോൺട്രാക്ട് എന്ന പ്രൊജക്റ്റിലേക്കാണ്. ഇന്ന് കേരളത്തിളെ മിക്ക സിനിമ താരങ്ങളുടെയും അറിയപ്പെടുന്ന സംരംഭകരുടെയും ഭാഗമാകുവാൻ ഡസർട്ട് ഇന്റീരിയർ എന്ന സ്ഥാപനത്തിനു സാധിച്ചു. കോടികളുടെ വിറ്റുവരവുള്ള കേരളത്തിലെ ഹൈ ആൻഡ് പ്രീമിയം ഡിസൈൻ കമ്പനിയായി മാറാൻ ഇവർക്ക് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഡോ. അനിൽ ബാലചന്ദ്രൻ : ലോകമെമ്പാടുമുള്ള മലയാളി സംരംഭകരുടെ പ്രചോദനം

മറ്റുള്ള ബിസിനെസ്സ് വ്യക്തികളിൽ നിന്നും വേറിട്ട അറിവും ചിന്താഗതിയുമാണ് ബിസിനെസ്സിനു ആവശ്യമായി വരുന്നത്. ഓരോ സംരംഭകനിലും…

മലയാള സിനിമയുടെ ഐ ടി ആർട്ട്‌ വർക്ക്‌ മേഖലയിൽ താരമായി ഓറഞ്ച് സിസ്റ്റംസ്‌

സിനിമ എന്നത് ഒരുപാട് പേരുടെ കൂട്ടായ്മയുടെ ഫലം ആണ്. ഡയറക്ഷൻ, ക്യാമറ, എഡിറ്റിംഗ്, ആർട്ട്‌, കോസ്റ്റ്യൂമ്…

വിപണി കീഴടക്കി അതിനൂതന സാങ്കേതിക വിദ്യയുമായി മൈ ഓൺ മറ്റേർണിറ്റി പാഡ്സ്

വിപണി കീഴടക്കാൻ നൂതന സാങ്കേതിക വിദ്യയുമായി മൈ ഓൺ മറ്റേർണിറ്റി പാഡ്സ്. ഇന്ന് വിപണിയിൽ പല…

ഫ്യൂച്ചർ പ്ലസ് അക്കാദമി കൊച്ചിയിൽ പ്രവർത്തനം തുടങ്ങി; ടി ജെ വിനോദ് ഉദ്ഘാടനം നിർവഹിച്ചു

എറണാകുളം മറൈൻഡ്രൈവ് സമീപം ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് എതിർവശം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഫ്യൂച്ചർ പ്ലസ് അക്കാദമിയാണ്…