മറ്റുള്ള ബിസിനെസ്സ് വ്യക്തികളിൽ നിന്നും വേറിട്ട അറിവും ചിന്താഗതിയുമാണ് ബിസിനെസ്സിനു ആവശ്യമായി വരുന്നത്. ഓരോ സംരംഭകനിലും അത്തരം സ്വഭാവം നമ്മൾ കാണാറുണ്ട്. ഇത് അവരുടെ ബിസിനെസ്സിനെ വളരെ നല്ല രീതിയിൽ ഉയർത്താൻ സഹായിക്കാറുണ്ട്. ഇത്തരം മനസ്സുള്ളവർക്ക് അവരുടെ പരിധികളെ മറികടക്കാനുള്ള പ്രേത്യേക കഴിവുണ്ട്. ഇതുപോലെയുള്ള ആളുകളെ അവരുടെ മേഖലയിൽ മികവുറ്റതാക്കാൻ പരിശീലിപ്പിക്കുന്ന പരിശീലകനാണ് ഡോ. അനിൽ ബാലചന്ദ്രൻ.

എന്താണ് ബിസിനെസ്സ് എന്ന് ചോദിക്കുമ്പോൾ ഡോ. അനിൽ ബാലചന്ദ്രൻ അഭിമാനത്തോടെ പറയും നിഷേപമാണ് ബിസിനെസ്സെന്ന്. ഉപഭോക്താക്കൾ തന്റെ കൂടെ ചേരുമ്പോൾ അവർ അവരിൽ തന്നെ നിഷേപിക്കുകയാണ്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നിഷേപിച്ചതിന്റെ ഇരട്ടി മടങ്ങ് ഞങ്ങൾ ഉറപ്പാക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ഇത്തരം വാഗ്ദാനങ്ങൾ ഫിനാൻസിംഗ് അല്ലെങ്കിൽ നോൺ ഫിനാൻസിംഗ് എന്റിറ്റിക്ക് നൽകാൻ കഴിയില്ല എന്നതാണ് സത്യം. ഡോ. അനിൽ ബാലചന്ദ്രൻ മുന്നോട്ട് വെച്ച ആശയമാണ് കിംഗ്സ് ക്ലബ്‌, കിംഗ് മേക്കർ. അതായത് അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ ഏഴ് ഭൂഖണ്ഡങ്ങളിൽ നിന്നും 800-ലധികം മലയാളി സംരംഭകരുടെ കൂട്ടായ്മയാണ് കിംഗ്സ് ക്ലബ്‌, കിംഗ് മേക്കർ.

അവരിൽ പലരും ഇന്ന് ഒരുപാട് വളർന്നു. പണ്ട് കാലം മുതൽക്കേയുള്ള ബിസിനെസ്സ് പഠന രീതികളെ തകർക്കാൻ കഴിഞ്ഞു. 12 വയസ് മുതൽ 72 വയസ് വരെയുള്ള അംഗങ്ങളെ ഈ ക്ലബ്ബിൽ കാണാൻ സാധിക്കും. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പരിശീലനം നൽകുകയും അവസരങ്ങൾ നൽകി അവരെ പ്രാപ്തനാക്കുകയുമാണ് ഈ ക്ലബ്ബിന്റെ പ്രധാന ഉദ്ദേശം. യഥാർത്ഥ സാഹചര്യങ്ങളിൽ നിന്നും ഓരോ കാര്യങ്ങൾ പഠിക്കാനും മികച്ച പഠന സാധ്യത വർധിപ്പിക്കാനും ഡോ. അനിൽ ബാലചന്ദ്രൻ നിരന്തരമായി ലോകമെമ്പാടുമുള്ള ബിസിനെസ്സ് യാത്രകൾ ചെയ്തു.

മികച്ച ഒരു ബിസിനെസ്സുകാരനാകാനായിരുന്നു അനിൽ ബാലചന്ദ്രൻ ആഗ്രഹിച്ചത്. അതിനായി എംബിഎ പഠനം കഴിഞ്ഞയുടനെ സ്വന്തം സംരംഭത്തിനു വേണ്ടി മൂലധനം നിർമ്മിക്കാൻ അദ്ദേഹം ആരംഭിച്ചു. അങ്ങനെ കുറച്ച് സംരംഭങ്ങൾ അദ്ദേഹം തുടങ്ങുകയും പിന്നീട് പരാജയപ്പെടുകയും ചെയ്തു. ഇതുവഴി ഏകദേശം അദ്ദേഹത്തിനു 1.20 കോടി രൂപയുടെ കടബാധ്യതയുണ്ടായി. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ തളരാതെ അദ്ദേഹം കടബാധ്യതയില്ലാത്ത ജീവിതം ലക്ഷ്യമിട്ടു.

പഴയ ബിസിനെസ്സുകളിൽ നിന്നുമുണ്ടായ തെറ്റുകൾ മനസ്സിലാക്കി സെയിൽസ് കോച്ചിംഗ് ആരംഭിക്കുകയും ശേഷം ദി കിംഗ് മേക്കർ നടപ്പിലാക്കാനും അദ്ദേഹത്തിനു സാധിച്ചു. ഒരു മിഡിൽ ക്ലാസ്സ്‌ കുടുബത്തിന്റെ പശ്ചാത്തലവും ഗണിതശാസ്ത്രത്തിൽ നിന്നുമുള്ള ബിരുദവും ഡോ. അനിൽ ബാലചന്ദ്രനു മുന്നോട്ട് പോകാനുള്ള ധൈര്യം നൽകി. ഇതിനൊടകം തന്നെ പതിനൊന്നു രാജ്യങ്ങളിൽ മൂന്ന് ലക്ഷത്തിലധികം സെയിൽസ് പ്രൊഫഷണലുകൾക്ക് മികച്ച പരിശീലനം നൽകുകയും പതിനായിര കണക്കിന് സിഇഓമാരെ പരിശീലിപ്പിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു.

നല്ല സംരംഭകരെ വളർത്താൻ വേണ്ടി അദ്ദേഹം 800-ലധികം സംരംഭകർ അടങ്ങുന്ന ഒരു കമ്മ്യൂണിറ്റി നടപ്പിലാക്കി. ഇത് കൂടാതെ തന്നെ കോവിഡ് കാലഘട്ടത്തിൽ നേരിട്ട് പരിശീലനത്തിനു പങ്കെടുക്കാൻ കഴിയാത്തവർക്കായി 1000-ലധികം പരിശീലന വീഡിയോകൾ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി സ്ട്രീം ചെയ്യുകയും ഏകദേശം മൂന്നര ദശലക്ഷം ആളുകൾ ഈ യൂട്യൂബ് ചാനലിന്റെ ഭാഗമാകുകയും ചെയ്തു. കോവിഡ് കാലം അതിജീവിക്കാൻ സഹായിച്ച “ദി സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ്” എന്ന പരിപാടി അദ്ദേഹം സംഘടിപ്പിച്ചിരുന്നു. ലോകമെമ്പാടുമുള്ള മലയാളി സെയിൽസ്മാന്മാരെ ഈ പരിപാടിയിലൂടെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിപണി കീഴടക്കി അതിനൂതന സാങ്കേതിക വിദ്യയുമായി മൈ ഓൺ മറ്റേർണിറ്റി പാഡ്സ്

വിപണി കീഴടക്കാൻ നൂതന സാങ്കേതിക വിദ്യയുമായി മൈ ഓൺ മറ്റേർണിറ്റി പാഡ്സ്. ഇന്ന് വിപണിയിൽ പല…

മലയാള സിനിമയുടെ ഐ ടി ആർട്ട്‌ വർക്ക്‌ മേഖലയിൽ താരമായി ഓറഞ്ച് സിസ്റ്റംസ്‌

സിനിമ എന്നത് ഒരുപാട് പേരുടെ കൂട്ടായ്മയുടെ ഫലം ആണ്. ഡയറക്ഷൻ, ക്യാമറ, എഡിറ്റിംഗ്, ആർട്ട്‌, കോസ്റ്റ്യൂമ്…

ഇന്റീരിയർ രംഗത്ത് കേരളത്തിലെ മികച്ച ബ്രാൻഡ് സൃഷ്ടിച്ച സംരംഭകൻ

ഒരു സംരംഭം ആരംഭിക്കാൻ പലർക്കും ആഗ്രഹമുണ്ടെങ്കിലും അതിലേക്കുള്ള മുതൽമുടക്കിനെയോർത്തു പലരും ആ ആഗ്രഹം ഉപേക്ഷിക്കുന്നു. എന്നാൽ…

ഫ്യൂച്ചർ പ്ലസ് അക്കാദമി കൊച്ചിയിൽ പ്രവർത്തനം തുടങ്ങി; ടി ജെ വിനോദ് ഉദ്ഘാടനം നിർവഹിച്ചു

എറണാകുളം മറൈൻഡ്രൈവ് സമീപം ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് എതിർവശം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഫ്യൂച്ചർ പ്ലസ് അക്കാദമിയാണ്…