ദളപതി വിജയിയെ നായകൻ ആക്കി വംശി തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജനുവരി പതിനൊന്നിന് ലോകം എമ്പാടും ഉള്ള തീയേറ്ററുകളിൽ എത്തിയ ചിത്രം ആണ് വാരിസ്. ഒരു മാസ്സ് ഫാമിലി എന്റെർറ്റൈൻർ ആയി ആണ് വംശി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത ദിവസം മുതൽ മിക്സഡ് റെസ്പോൺസ് ആയിരുന്നു ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്ന് കിട്ടിയതെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ.
റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾ കൊണ്ട് തന്നെ എകദേശം ഇരുന്നൂറ്റി പത്ത് കോടി രൂപ ആണ് ചിത്രം ആഗോള തലത്തിൽ നേടി എടുത്തത്. തുടർച്ചയായി ആറാം തവണ ആണ് ഒരു വിജയ് ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം അധികം വൈകാതെ തന്നെ മുന്നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് ദളപതി ആരാധകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.
നാഷണൽ ക്രഷ് രശ്മിക മന്ദാന നായിക ആയെത്തിയ ചിത്രത്തിൽ ശരത് കുമാർ, പ്രകാശ് രാജ്, ശ്രീകാന്ത്, യോഗി ബാബു, ശ്യാം, ജയസുധ, എസ് ജെ സൂര്യ എന്നിങ്ങനെ വമ്പൻ താര നിര തന്നെ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വമ്പൻ വിജയം ആഘോഷിച്ച് ഇന്നലെ അണിയറ പ്രവർത്തകരും താരങ്ങളും ഒത്തുകൂടിയിരുന്നു. വളരെ ലളിതമായി നടന്ന ആഘോഷത്തിൽ ദളപതി വിജയിയും പങ്കെടുത്തിരുന്നു. ഇപ്പോൾ ആഘോഷത്തിൽ നിന്ന് ഉള്ള വിജയിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ലുക്കിൽ ആണ് താരം എത്തിയത് എന്നാണ് ആരാധകർ പറയുന്നത്.