മലയാള സിനിമയിൽ പുത്തൻ തരംഗം സൃഷ്ടിച്ച് ഗില. വമ്പൻ താരതയോ വലിയ ബഡ്ജറ്റ് എന്നിങ്ങനെ ഒന്നുമില്ലാതിരുന്നിട്ടും സിനിമയുടെ കോൺടെന്റ് കൊണ്ട് വലിയ തരംഗം സൃഷ്ട്ടിക്കുകയാണ് ഗില എന്ന ചിത്രം. നവാഗതൻ ആയ മനു കൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ആഴ്ച വെറും മുപ്പത് സ്ക്രീനിൽ മാത്രം ആണ് റിലീസ് ആയത്. ഗിലക്കൊപ്പം പല വമ്പൻ ചിത്രങ്ങളും വന്നെങ്കിലും ഓരോ ദിവസം കഴിയും തോറും സ്ക്രീൻ കൗണ്ട് കൂട്ടി ഹൗസ്ഫുൾ ഷോകളുമായി വലിയ മുന്നേറ്റം ആണ് ഗില നടത്തിയത്.
ഇന്ദ്രൻസ്, കൈലാസ് തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോട്ടയം, പാലാ, തൊടുപുഴ, കോഴിക്കോട്, പള്ളിക്കത്തോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ എല്ലാം ഹൗസ് ഫുൾ ആയാണ് ചിത്രം ഇപ്പോൾ പ്രദർശനം നടത്തി കൊണ്ടിരിക്കുന്നത്. ഒരു ടെക്നോ ത്രില്ലെർ ആയി എത്തിയിരിക്കുന്ന ഗിലക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചത്. അത് പോലെ തന്നെ വളരെ മികച്ച ഒരു ടെക്നിക്കൽ സൈഡ് ആണ് ഗില എന്ന സിനിമക്ക് ഉള്ളത്.
ചിത്രം കാണുന്ന ആളുകൾക്ക് വളരെ നന്നായി കണക്ട് ആകുന്ന രീതിയിൽ ആണ് ഓരോ കഥാപാത്രവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും ഗിലയുടെ പോസിറ്റീവ് വശങ്ങളിൽ ഒന്നാണ്. എത്ര ചെറിയ ചിത്രം ആണെങ്കിലും നല്ല കോൺടെന്റ് ഉണ്ടെങ്കിൽ ഇന്നും നല്ല സിനിമകൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നതിന് ഉള്ള ഉത്തമ ഉദാഹരണം ആണ് ഗിലയുടെ ഈ വിജയം. ഈ ആഴ്ച മുതൽ ചിത്രം കൂടുതൽ സ്ക്രീനുകളിലേക്ക് എത്തും. ഉടൻ തന്നെ ചിത്രത്തിന്റെ ജി സി സി റിലീസും ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.