കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂസ്ഡ് കമ്പ്യൂട്ടർ സെയിൽസ് നടത്തുന്ന ഒരു അംഗീകൃത സ്ഥാപനം ആണ് ഓറഞ്ച് സിസ്റ്റംസ്. കുറഞ്ഞ വിലയിൽ വളരെ മികച്ച ഗുണ നിലവാരം ഉള്ള ലാപ്ടോപ്പുകൾ ആണ് ഇവർ ഇവിടെ നൽകുന്നത്. ഡെൽ, എച്ച് പി, ആപ്പിൾ, ലെനോവ അങ്ങനെ ഒട്ടനവധി ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ ഇവിടെ ലഭ്യമാണ്. യൂസ്ഡ് ലാപ്ടോപ്പുകൾ മാത്രമല്ല ലോകോത്തര കമ്പനികളുടെ പുതു പുത്തൻ ലാപ്ടോപ്പുകളും ഇവിടെ ലഭ്യമാണ്. അത് കൂടാതെ മാക് ബുക്ക്, ഐ മാക് തുടങ്ങിയവ ആവശ്യത്തിന് അനുസരിച്ച് റെന്റിന് നൽകുന്നുമുണ്ട്.
കൊച്ചി എളംകുളം ഫാത്തിമ മാതാ ചർച്ചിന് അടുത്ത് ആണ് ഓറഞ്ച് സിസ്റ്റംസ് പ്രവർത്തിക്കുന്നത്. 2015 ൽ ആണ് ഓറഞ്ച് സിസ്റ്റംസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. മുവാറ്റുപുഴ സ്വദേശി അഖിൽ, തൊടുപുഴ സ്വദേശി അനൂപ് എന്നിവർ ചേർന്നാണ് ഓറഞ്ച് സിസ്റ്റംസ് എന്ന സ്ഥാപനം ആരംഭിച്ചത്. മുട്ടം പോളിടെക്നിക് കോളേജിൽ ഒരുമിച്ച് പഠിക്കുമ്പോൾ ആണ് ഇരുവർക്കും ഇതിനെ പറ്റി ഒരു ഐഡിയ തോന്നുന്നതും പിന്നീട് പഠന ശേഷം ഈ സ്ഥാപനം ആരംഭിക്കുന്നതും.
പ്രവർത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ യൂസ്ഡ് കമ്പ്യൂട്ടർ സെയിൽസിൽ വലിയ വിജയമായി മാറി ഓറഞ്ച് സിസ്റ്റംസ്. പിന്നീട് സെയിൽസിന് പുറമെ സിനിമകൾക്ക് വേണ്ടി ഐ ടി ആർട്ട് വർക്ക് ചെയ്യാനും ഓറഞ്ച് സിസ്റ്റംസ് ആരംഭിച്ചു. അനുരാഗ കരിക്കിൻ വെള്ളം, മാലിക്, രാമലീല, ഹെവൻ, പുഴു തുടങ്ങി ഒട്ടേറെ സിനിമകൾള്ള ഇവർ ഐ ടി ആർട്ട് വർക്ക് ചെയ്തു. ഇന്ന് കുറഞ്ഞ വിലക്ക് മികച്ച ഗുണ നിലവാരം ഉള്ള യൂസ്ഡ് കമ്പ്യൂട്ടർ നോക്കുന്നവരുടെ ഫസ്റ്റ് ചോയ്സ് ആണ് ഓറഞ്ച് സിസ്റ്റംസ്.