പ്രശസ്ത ബോളിവുഡ് നടി ബിപാഷ ബസുവിന് കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസം തനിക്ക് ഒരു പെൺ കുഞ്ഞ് പിറന്നു എന്ന വിവരം ബിപാഷ തന്നെ ആണ് ആരാധകരെ അറിയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി ആയിരുന്നു ഏവർക്കും സന്തോഷം പകരുന്ന ഈ വാർത്ത ബിപാഷ ബസു തന്റെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിങ് ഗ്രൂവർ എന്നാണ് കുഞ്ഞിന്റെ പേര് എന്നും ബിപാഷയുടെ പോസ്റ്റിൽ പറയുന്നു. വാർത്ത അറിഞ്ഞത് മുതൽ വലിയ സന്തോഷത്തിൽ ആണ് ആരാധകർ.
ഇടക്കിടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്താറുള്ള ബിപാഷ അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരും ആയി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെക്കാറുണ്ടായിരുന്നു. എല്ലാ ചിത്രങ്ങൾക്കും വമ്പൻ വരവേൽപ്പ് ആയിരുന്നു ആരാധകർ നൽകിയിരുന്നത്. കുഞ്ഞ് ജനിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിറ വയറിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. സ്വർണ നിറമുള്ള വസ്ത്രം അണിഞ്ഞു അതീവ സുന്ദരി ആയാണ് ആ ചിത്രത്തിൽ ബിപാഷ ബസു ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്.
എപ്പോഴും നിങ്ങളെ സ്നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക എന്ന ഒരു മനോഹര കുറിപ്പ് സഹിതം ആണ് തന്റെ ചിത്രം ബിപാഷ ബസു ആരാധകരും ആയി പങ്കുവെച്ചത്. 2015 ൽ എലോൺ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ആണ് ബിപാഷയും നടൻ കരൺ സിങ് ഗ്രോവറും തമ്മിൽ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലേക്കും സൗഹൃദം പ്രണയത്തിലേക്കും വഴി മാറിയപ്പോൾ 2016 ൽ ഇരുവരും വിവാഹിതർ ആയി.