മലയാള സിനിമ കണ്ട് എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങൾ ഒരാളുമാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ വന്നിട്ട് അൻപത് വർഷത്തിൽ ഏറെ ആയെങ്കിലും ഇന്നും വൈവിധ്യ പൂർണ്ണമായ വേഷങ്ങളിലൂടെ ലോകം എമ്പാടും ഉള്ള പ്രേക്ഷക ലക്ഷങ്ങളെ തന്റെ കഥാപാത്ര തിരഞ്ഞെടുപ്പുകൾ കൊണ്ടും അഭിനയ മികവ് കൊണ്ടും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാ നടൻ ആണ് മെഗാസ്റ്റാർ മമ്മൂട്ടി. നിസാം ബഷീർ സംവിധാനം ചെയ്ത് പുറത്ത് വന്ന റോഷാക്ക് എന്ന ചിത്രം ആണ് മെഗാസ്റ്റാർ അഭിനയിച്ച് അവസാനം റിലീസ് ആയ സിനിമ.
മെഗാസ്റ്റാർ മമ്മുട്ടിയെ പറ്റി ഒരു ആരാധകൻ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. നന്പകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലൂടെ മമ്മൂട്ടി അടുത്ത വർഷത്തെ നാഷണൽ അവാർഡ് നേടും എന്നും ക്രിസ്റ്റഫർ എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം വഴി പുലിമുരുഗൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡ് മമ്മുട്ടി മറികടക്കും എന്നും അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ എന്ന ചിത്രം വഴി അഞ്ഞൂറ് കോടി ക്ലബ്ബിലും മമ്മുട്ടി ഇടം പിടിക്കും എന്നാണ് പോസ്റ്റിൽ പറയുന്നത്.
ഈ മൂന്ന് സിനിമകൾ ഇറങ്ങി കഴിഞ്ഞാൽ പിന്നെ മോളിവുഡ് ഇനി മമ്മുട്ടിവുഡ് എന്ന് അറിയപ്പെടും എന്നും പോസ്റ്റിൽ പറയുന്നു. നിലവിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിൽ ആണ് മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തമിഴ് താരം ജ്യോതിക ആണ് കാതൽ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് കാതൽ നിർമ്മിക്കുന്നത്.