ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാള സിനിമയുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. തന്റെ അഭിനയ മികവ് കൊണ്ട് ലോകമെങ്ങും ഒരുപാട് ആരാധകരെ നേടിയ ഒരു മികച്ച നടൻ ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരവും മറ്റാരുമല്ല. കോടിക്കണക്കിന് ആരാധകർ ആണ് മോഹൻലാലിന്റെ ഓരോ സിനിമക്കായും കാത്തിരിക്കുന്നത്. മോഹൻലാലിന്റെതായി പ്രഖ്യാപിക്കപ്പെടുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വല്യ തരംഗം സൃഷ്ടിക്കാറുണ്ട്.

അങ്ങനെ ഒരുപാട് തരംഗം സൃഷ്ടിച്ച ഒരു പ്രഖ്യാപനമായിരുന്നു വൃഷഭ എന്ന ചിത്രത്തിന്റേത്. പാൻ ഇന്ത്യൻ ചിത്രം ആയി പ്രഖ്യാപിച്ച വൃഷഭ സംവിധാനം ചെയ്യുന്നത് നന്ദ കിഷോർ ആണ്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ചിത്രത്തിൽ തെലുങ്ക് സൂപ്പർസ്റ്റാർ വിജയ് ദേവർകൊണ്ടയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് സൂചന. സിനിമയിൽ വന്ന വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ഒരു മികച്ച നടൻ ആണ് സൂപ്പർസ്റ്റാർ വിജയ് ദേവർക്കൊണ്ട. മോഹൻലാലിന്റെ മകന്റെ കഥാപാത്രം ആയിരിക്കും ചിത്രത്തിൽ വിജയ് അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

നിലവിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ തിരക്കുകളിൽ ആണ് മോഹൻലാൽ. റാം പൂർത്തിയായ ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജനുവരി ആദ്യം മോഹൻലാൽ ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ആക്ഷന് വളരെ പ്രാധാന്യം ഉള്ള വൃഷഭയുടെ ചിത്രീകരണം എപ്പോൾ തുടങ്ങും എന്നത് ഇതുവരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എന്റെ പൊന്നോ അത് കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി ; മമ്മൂട്ടിയുടെ നോട്ടത്തെ കുറിച്ച് ശ്രീനാഥ്‌ ഭാസി

മലയാള സിനിമ പ്രേമികളും, മമ്മൂട്ടി ആരാധകരും ഇരുകൈകൾ നീട്ടി സ്വീകരിച്ച അമൽ നീരദ്, മമ്മൂട്ടി കോമ്പോയിൽ…

മമ്മുക്ക ഉടനെ നാഷണൽ അവാർഡ് തൂക്കും, മുരുഗനെ തീർക്കും, അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കും, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ കണ്ട് എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങൾ ഒരാളുമാണ് മലയാളികളുടെ…

വിക്രം വിജയ് ചിത്രത്തിൽ നിന്ന് കോപ്പി അടിച്ചത്, വൈറലായി വിജയ് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഉലക നായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മാർച്ച് മൂന്നിന്…

തന്റെ ഭാര്യ കടുത്ത മോഹൻലാൽ ആരാധികയെന്ന് തെന്നിന്ത്യൻ താരം കിച്ചാ സുദീപ

മലയാള സിനിമയുടെ തരാ ചക്രവർത്തിയായ അത്ഭുത പ്രതിഭയാണ് മോഹൻലാൽ. മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും…