സീരിയൽ രംഗത്ത് നിന്ന് വന്ന് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി ആണ് സ്വാസിക. മലയാള സിനിമയിലെ നിലവിലെ ഏറ്റവും മികച്ച യുവ നടിമാരിൽ ഒരാൾ ആയ സ്വാസികക്ക് 2019 ൽ മികച്ച സ്വഭാവ നടിക്ക് ഉള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. വാസന്തി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആണ് സ്വാസികക്ക് മികച്ച സ്വഭാവ നടിക്ക് ഉള്ള പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ആഴ്ച പുറത്ത് ഇറങ്ങിയ ചതുരം എന്ന ചിത്രം ആണ് സ്വാസിക അഭിനയിച്ച് പുറത്ത് വന്ന അവസാന ചിത്രം.
സിദ്ധാർഥ് ഭരതൻ ആണ് ചതുരം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്വാസികയുടെ കരിയർ ബെസ്റ്റ് പ്രകടനം ആണ് ചിത്രത്തിലേത് എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. സ്വാസികയെ കൂടാതെ അലൻസിയർ, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, ഗീതി സംഗീത തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ പറ്റി സ്വാസിക പറഞ്ഞ കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.
ലാലേട്ടനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന വേളയിൽ അദ്ദേഹം കുടിച്ച ഗ്ലാസിൽ തന്നെ ജ്യൂസ് കുടിക്കാൻ ഉള്ള മഹാ ഭാഗ്യം തനിക്ക് ഉണ്ടായി എന്നാണ് സ്വാസിക പറയുന്നത്. ലൊക്കേഷനിൽ എല്ലാവരും ഉള്ളപ്പോൾ അദ്ദേഹം മംഗോ ജ്യൂസ് കുടിച്ചു. കുടിക്കുന്നതിന് ഇടയിൽ അത് ഞങ്ങൾക്ക് നേരെ നീട്ടി. വേറെ ഗ്ലാസിൽ തരുമെന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ അതേ ഗ്ലാസിൽ ഒരു സിപ്പ് കുടിക്കാൻ കഴിഞ്ഞു. അത് വളരെ വലിയ ഒരു ഭാഗ്യം ആയിട്ടാണ് കാണുന്നത്.