നടി നിമിഷ സാജയനെതിരെ ആരോപണമുണ്ണയിച്ച് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍.നടി 1.14 കോടി രൂപയുടെ വരുമാനം ഒളിപ്പിച്ചുവെന്ന് സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയതാണെന്ന് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ആരോപണം.
ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ചുള്ള രേഖകള്‍ പുറത്ത് വിട്ടാണ് ബിജെപി നേതാവ് നിമിഷ സജയനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നിമിഷയുടെ അമ്മ തെറ്റ് സംഭവിച്ചതായി സമ്മതിച്ചു. 20.65 രൂപ നികുതിയാണ് നടി കുടിശ്ശിക വരുത്തിയിരിക്കുന്നതായിട്ടാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതെന്ന് സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം
Yuvraj Gokul എഴുതുന്നു
അന്ധവിശ്വാസ നിരോധന നിയമം….
വിശ്വസിച്ചാലും ഇല്ലെങ്കിലും അത് നിങ്ങളുടെ പൂജാ മുറിയിലേക്കുള്ള ഫാസിസത്തിന്‍റെ കടന്ന് വരവിന്‍റെ ആരംഭമാണ്….
നമ്മുടെ ക്ഷേത്രങ്ങളെ എന്നെന്നേക്കുമായി തകര്‍ക്കാനുള്ള ഫാസിസത്തിന്‍റെ വിത്തുപാകലാണ്….
കമ്മ്യൂണിസ്റ്റ്കാരെ പോലെ അനവസരത്തില്‍ ഫാസിസം എന്ന വാക്ക് എടുത്തുപയോഗിക്കുകയല്ല ഞാന്‍. വാസ്തവം പറയുക മാത്രമാണ്.
നോക്കൂ…. പ്രത്യക്ഷത്തില്‍ ഈ നിയമം ഏതാനും ജോത്സ്യന്‍മാര്‍ക്കും മന്ത്രവാദികള്‍ക്കും എതിര് എന്ന് തോന്നിപ്പിക്കും. പക്ഷേ കാലാന്തരത്തില്‍ ഇത് ഏതൊരു വ്യക്തിക്കും ക്ഷേത്രത്തിനും എതിരെ എടുത്തുപയോഗിക്കാവുന്ന തരത്തിലാകും ഡിസൈന്‍ ചെയ്യപ്പെടാന്‍ പോകുന്നത്.
ഉദാഹരണം പറയാം…. ടൂവീലറില്‍ യാത്ര ചെയ്യുന്നവര്‍ പിന്‍ സീറ്റിലിരിക്കുന്നവരും ഹെല്‍മറ്റ് വയ്ക്കണം എന്നത് രണ്ട് വര്‍ഷം മുമ്പ് നിയമപരമായ ഒരു വിഷയം ആയിരുന്നില്ല, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് അത് വിഷയമായി തുടങ്ങിയത് എന്നാണ് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത്.
എന്നാല്‍ അങ്ങനെയല്ല… രണ്ട് വര്‍ഷം മുമ്പും ആ നിയമമുണ്ട്… പോലീസിനോട് അത് എക്സിക്യൂട്ട് ചെയ്യണ്ട എന്ന് ഭരണകൂടം പറഞ്ഞിരുന്നത് കൊണ്ട് അവര്‍ അതിന് പെറ്റി അടിച്ചിരുന്നില്ല എന്ന് മാത്രം..
ഇവിടെയും സംഭവിക്കാന്‍ പോകുന്നത് അതാണ്… ആദ്യ വര്‍ഷങ്ങളില്‍ ഏതാനും ജോത്സ്യര്‍മാര്‍ക്കും, മന്ത്രവാദികള്‍ക്കും മാത്രം പ്രശ്നം ഉണ്ടാക്കും.
കുറച്ച് കഴിയുംബോള്‍ കമ്മ്യൂണിസം തനിനിറം പുറത്ത് കാട്ടും.
ഒന്നാലോചിക്കൂ…. നിങ്ങളുടെ വീട്ടില്‍ ഒരു ഗണപതിഹോമം നടത്തുന്നു എന്ന് ധരിക്കുക… അടുത്ത വീട്ടിലെ ഒരു സഖാവ് അതിനെതിരെ പരാതി നല്‍കുന്നു എന്ന് കരുതുക….
അതിന് എന്ത് ശാസ്ത്രീയമായ വിശദീകരണമാണ് നിങ്ങള്‍ നല്‍കുക ??
രോഗം വന്നാല്‍ മാറാന്‍ വേണ്ടി വഴിപാടുകള്‍ നടത്തുന്ന ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടില്‍… നമ്മള്‍ അത് ചെയ്യുന്നത് സൂക്ഷമത്തിലെ നമ്മുടെ ദുഷ് കര്‍മ്മഫലങ്ങള്‍ ഒഴിഞ്ഞുപോകാനും കര്‍മ്മമണ്ഡലം ശുദ്ധീകരിക്കപ്പെടാനും തദ്വാരാ രോഗശാന്തിക്ക് വഴി തുറന്നു കിട്ടാനുമാണ്….
ഏതേലും ഒരു സഖാവ് രോഗം മാറുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച്
ക്ഷേത്രത്തിലെ ഈ വഴിപാടിനെതിരെ പരാതി കൊടുത്താല്‍ എന്ത് വിശദീകരണമാണ് നമ്മള്‍ നല്‍കുക ??
ഇതൊന്നും ആദ്യ വര്‍ഷങ്ങളില്‍ സംഭവിക്കില്ല…. പക്ഷേ ഇതൊക്കെ സംഭവിക്കാന്‍ അധികകാലവുമെടുക്കില്ല….
വരാന്‍ പോകുന്നത് ചെറിയ അപകടമല്ല…. ജാഗ്രത…..