മലയാള സിനിമയുടെ ആക്ഷൻ രാജാവാണ് സുരേഷ് ഗോപി.സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രങ്ങൾക്ക് വലിയൊരു ആരാധക നിരയും അന്നുണ്ടായിരുന്നു. കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു.അച്ഛനെ പോലെ തന്നെ സിനിമയിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് മകൻ ഗോകുൽ സുരേഷും. നിരവധി ആരാധകരെയാണ് ഗോകുൽ സ്വന്തമാക്കിയിട്ടുള്ളത്.
സിനിമാജീവിത്തതിലെ തന്റെ 255-ാമത് ചിത്രവുമായി നടൻ സുരേഷ് ഗോപി എത്തുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ് ഗോപിയും സിനിമയിലേക്ക് എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് ജെ എസ് കെ എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം രാവിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ വച്ചു നടന്നു. തുടർന്നു ഷൂട്ടിംഗ് ആരംഭിച്ചു. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമായി ആണ് ഷൂട്ടിംഗ് നടക്കുന്നത്. കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോളിതാ ചിത്രത്തിന്റെ ചിത്രികരണം തുടങ്ങുന്നത് മുൻപ് മാധവ് മമ്മൂട്ടിയുടെ വീട്ടിൽ വന്ന മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.കൊച്ചിയിലുള്ള മമ്മൂട്ടിയുടെ വസതിയിൽ ആയിരുന്നു മാധവ് അനുഗ്രഹം വാങ്ങിയത്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.സംവിധായകനായ പ്രവീൺ നാരായണൻ ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവർക്കൊപ്പം ആയിരുന്നു കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിൽ എത്തി മാധവ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. മാധവിനും ചിത്രത്തിനും ഒക്കെ മമ്മൂട്ടി വിജയാശംസകൾ നേരുകയും ചെയ്തിരുന്നു.
സംവിധായകൻ പ്രവീൺ നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയ് വിഷ്ണുവാണ് സഹ രചയിതാവ്.എസ് ജി 255 എന്നാണ് ഈ സിനിമക്ക് താത്കാലികമായി പേരിട്ടിരുന്നത്. റെണദിവേ ആണ് ചായഗ്രഹണം നിർവഹിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. തെലുങ്ക് സിനിമലോകത്തെ മിന്നും നായികയായ അനുപമ പരമേശ്വരൻ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടെയാണ് ജെ എസ് കെ.