ലാലേട്ടൻ എന്നറിയപ്പെടുന്ന മോഹൻലാൽ എന്ന നടൻ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിലൂടെ കടന്നുവന്ന്.ഇന്ന് ഇന്ത്യൻ സിനിമയുടെ രാജാവായി മാറിയ വ്യക്തി.മോഹൻലാലിനോടുള്ള കടുത്ത ആരാധന വർണ്ണിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് മോഹൻലാൽ.യഹിയയുടെ കഥയിൽ നിന്ന് സുനീഷ് വാരനാട് എഴുതി സാജിദ് യഹിയ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണിത്.ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത് മഞ്ജു വാരിയരും ഇന്ദ്രജിത്തും ആയിരുന്നു.മൈൻഡ്സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽ കുമാർ ആണ് ഈ ചലച്ചിത്രം നിർമിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയതും.ഈ ചിത്രം ബോക്‌സ് ഓഫീസിൽ ഒരു വലിയ വിജയം തന്നെയാണ് കരസ്ഥമാക്കിയത്.
ഇപ്പോളിതാ ഒരു മമ്മൂട്ടി ആരാധികയായ പെൺകുട്ടിയുടെ കഥ പറയുന്ന നാൻസി റാണി എന്ന ചലച്ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് അഹാന കൃഷ്ണയാണ്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധികയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന അഹാന കൃഷ്ണ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.നവാഗതനായ ജോസഫ് മനു ജെയിംസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.കൈലാത്ത് ഫിലിംസ്, മനു ജെയിംസ് സിനിമാസ്, പ്രോംപ്ട് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റോയ് സെബാസ്റ്റ്യൻ കൈലാത്ത്, ജോൺ ഡബ്ല്യു വർഗീസ്, നൈന മനു ജെയിംസ് എന്നിവർ ചേർന്നാണ് നിർമാണം.ചിത്രത്തിന്റെ രണ്ടാം ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ശ്രെദ്ധ നേടുകയാണ്.
എന്നാൽ ഇങ്ങനെ ഒരു ചിത്രം മലയാളത്തിൽ വന്നാൽ വിജയം ഉണ്ടാവുമോ എന്നാണ് ചോദിക്കുന്നത്.എന്നിരുന്നാലും മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.ജു വർഗീസ്, ലാൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ, മാമുക്കോയ, സണ്ണി വയ് ൻ, കോട്ടയം പ്രദീപ്, അബു സലിം, ഇന്ദ്രൻസ്, ധ്രുവൻ, തെന്നൽ, ലെന, ഇർഷാദ് അലി, അനീഷ് മേനോൻ, വൈശാഖ് നായർ, മാല പാർവതി, ജോളി ചിറയത്ത്, നന്ദു പൊതുവാൾ, ദേവി അജിത്ത്, സുധീർ കരമന, അസീസ് നെടുമങ്ങാട്, സോഹൻ സീനുലാൽ എന്നിവരോടൊപ്പം നൂറ്റിമുപ്പതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.