തിരഞ്ഞെടുപ്പ് ചൂടിൽ മത്സരിക്കാനൊരുങ്ങി മമ്മൂട്ടി.തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരം.
ചിരി തൂവി നിൽക്കുന്ന ഫ്ലക് സ് ബോര്‍ഡില്‍ മമ്മൂട്ടി.ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന് അഭ്യര്‍ത്ഥനയുണ്ട്.ടോര്‍ച്ചാണ് ചിഹ്നം.
സമൂഹമാദ്ധ്യമത്തില്‍ തരംഗമാകുകയാണ് മമ്മൂട്ടി സ്ഥാനാര്‍ത്ഥിയായ ചിത്രം.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി രാഷ്ട്രീയക്കാരന്റെ വേഷം കൈകാര്യം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്‌ളക്‌സിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
തമിഴ് നടി ജ്യോതികയാണ് ചിത്രത്തിലെ നായിക. .12 വര്‍ഷത്തിനുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്.മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് രചന .സാലു കെ. തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിജയ് ഒരു നല്ല സിനിമയിൽ അഭിനയിച്ച് കാണണമെന്ന് തനിക്ക് വളരെയധികം ആഗ്രഹമുണ്ടെന്ന് കമൽഹാസൻ

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ഉലക നായകൻ…

ദളപതി 66ൽ നിന്ന് പിന്മാറി സംവിധായകൻ

ദളപതി വിജയിയെ നായകനാക്കി വംഷി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ദളപതി 66. രഷ്മിക മന്ദാന…

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കഥാപാത്രമായി മാറുന്ന മോഹൻലാൽ സാർ ലോകസിനിമയിലെ അത്ഭുതമാണ്, നടിപ്പിൻ നായകന്റെ വാക്കുകൾ വൈറൽ ആകുന്നു

ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ്…

എങ്ങും മികച്ച പ്രതികരണങ്ങളുമായി കംപ്ലീറ്റ് ആക്ടറിന്റെ മോൺസ്റ്റർ, കുതിക്കുന്നത് വമ്പൻ വിജയത്തിലേക്ക്

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ വൈശാഖ് സംവിധാനം ചെയ്തു ഇന്ന്…