ഇന്ത്യൻ സിനിമയിലെ ആദ്യ ടൈം ട്രാവൽ ക്യാമ്പസ്‌ മൂവി ഒരുങ്ങുന്നു. മലയാളത്തിൽ ആണ് ഇന്ത്യയിലെ ആദ്യ ക്യാമ്പസ്‌ ടൈം ട്രാവൽ മൂവി ഇറങ്ങുന്നത്. ത്രിമൂർത്തി എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതൻ ആയ ശരത് ലാൽ ആണ് ത്രിമൂർത്തി എന്ന ഈ ക്യാമ്പസ്‌ ടൈം ട്രാവൽ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് ഇറങ്ങി. വളരെ മികച്ച പ്രതികരണങ്ങൾ ആണ് ടൈറ്റിൽ പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കെ ബി എം സിനിമാസ് ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.

ചിത്രത്തിലെ അണിയറ പ്രവർത്തകർ അടക്കം ഭൂരിഭാഗം പേരും പുതുമുഖങ്ങൾ ആണ്. മൂന്നൂറിൽ പരം പുതുമുഖ അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇരുപത്തി ഒന്ന് പാട്ടുകൾ ആണ് ചിത്രത്തിൽ ഉള്ളത്. അൻപതിൽ പരം പുതുമുഖ ഗായകർക്ക് ഒപ്പം നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മയും ചിത്രത്തിലെ ഗാനം ആലപിക്കുന്നുണ്ട്. അത് കൂടാതെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും നഞ്ചിയമ്മ അവതരിപ്പിക്കുന്നുണ്ട്. തൃശൂർ, അങ്കമാലി എന്നിവടങ്ങളിൽ വെച്ച് ഓഡിഷൻ നടത്തിയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്.

ക്യാമ്പസ്‌ പശ്ചാത്തലത്തിൽ പറയുന്ന ഒരു ടൈം ട്രാവൽ ത്രില്ലെർ ചിത്രം ആണ് ത്രിമൂർത്തി. മൂന്ന് ഫൈറ്റ് സീനുകളും ചിത്രത്തിൽ ഉണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വന്ദന ശ്രീലേഷിന്റെ കഥ അമേഷ് രമേശ്‌, മഹേഷ്‌ മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ആക്കിയിരിക്കുന്നത്. വിക്രമൻ സ്വാമി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തീറ്ററപ്പായി എന്ന ചിത്രത്തിന് ശേഷം വിക്രമൻ സ്വാമി നിർമിക്കുന്ന ചിത്രം കൂടിയാണ് ത്രിമൂർത്തി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ദളപതി വിജയിയും അജിത്തും ഒന്നിക്കുന്നു, ആവേശഭരിതരായി ആരാധകർ

തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളാണ് അജിത് കുമാറും ദളപതി വിജയിയും. നിലവിൽ തമിഴ്…

പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.വലിയ…

മരണ വീട്ടിലെ മമ്മൂട്ടിയെ കണ്ട് ഞാൻ കരഞ്ഞു പോയി ; ഇർഷാദ് അലി

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വർഷം.ഈ ചിത്രത്തിൽ…

സുഹൃത്തിനെ ചുമലിലേറ്റി പൂരം കാണിച്ച് വൈറലായ സുധീപ് ഇതാ തൃശൂർ എൽത്തുരുത്ത് കാര്യാട്ടുകരയിലെ വീട്ടിലുണ്ട്

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് സുഹൃത്തിന്റെ ചുമലിലേറി…