മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന സിനിമയുടെ ട്രെയിലർ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ബിജിത് ബാല ആണ് പടച്ചോനെ ഇങ്ങള് കാത്തോളി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണ്ണമ്പാറക്രാട്ട് എന്നിവർ ചേർന്ന് ആണ് പടച്ചോനെ ഇങ്ങള് കാത്തോളി എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജയസൂര്യ നായകൻ ആയി എത്തിയ വെള്ളം, സണ്ണി വെയ്ൻ നായകൻ ആയി എത്തിയ അപ്പൻ എന്നീ രണ്ട് ചിത്രങ്ങൾ നിർമിച്ചത് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് ആണ്. അതുകൊണ്ട് തന്നെ മറ്റൊരു മികച്ച ചിത്രം തന്നെ ആണ് പ്രേക്ഷകർ ഇവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരുടെ ആ പ്രതീക്ഷ കാത്തുസൂക്ഷിക്കും എന്ന് ഉറപ്പ് നൽകുന്ന ഒരു ട്രൈലെർ ആണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. പ്രദീപ് കുമാർ കാവുംന്തറ ആണ് ചിത്രത്തിന്റെ രചന.
ശ്രീനാഥ് ഭാസിയെ കൂടാതെ ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമൽ പാലാഴി, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറാ, സുനിൽ സുഗത, രസ്ന പവിത്രൻ, രഞ്ജി കാങ്കോൽ, സരസ്സ ബാലുശേരി, രഞ്ജിത്ത് മണമ്പക്ക്രട്ട്, നാഥാനിയേൽ മഠത്തിൽ, നിഷ മാത്യൂ, ഉണ്ണി രാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ ഉണ്ട്.