ഇന്ത്യൻ സിനിമയിൽ എതിരാളികളില്ലാത്ത പ്രതിഭയാണ് കമൽ ഹാസൻ. അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടുതലായും തമിഴ് സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇദ്ദേഹം തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്.മലഹാസൻ ഒരു നടൻ എന്ന നിലയിലേക്ക് മുൻ നിരയിലേക്കു വരുന്നത് കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ്വ രാഗങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു.ഇന്ന് അദ്ദേഹം അറുത്തിയെട്ടിൽ എത്തി നിൽക്കുമ്പോൾ നാനാഭാ​ഗത്ത് നിന്നും നിരവധി പേരാണ് മഹാ പ്രതിഭയ്ക്ക് ആശംസകളുമായി എത്തുന്നത്.

കമൽ ഹാസന്റെ സിനിമ ജീവിതം വിജയമാണെങ്കിലും വിവാഹ ജീവിതം പരാജയമായിരുന്നു. അറുപത്തിയെട്ട് വർഷത്തെ ജീവിതത്തിനിടയിൽ കമൽ ഹാസന്റെ ജീവിതത്തിൽ നിരവധി സ്ത്രീകളാണ് വന്ന് പോയിട്ടുണ്ട്. പഴയകാല നടി ശ്രീവിദ്യ, നർത്തകി വാണി ഗണപതി, ഗുജറാത്തി നടി സരിക മുതൽ നടി സിമ്രാൻ ബഗ്ഗയും ഗൗതമിയും വരെയുള്ള കമലിന്റെ ബന്ധങ്ങൾ ഏവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.ഒരു കാലത്ത് തെന്നിന്ത്യ ഒട്ടാകെ ചർച്ചയായ വിഷയമായിരുന്നു കമലഹാസൻ ശ്രീവിദ്യ പ്രണയം. ഇതേ കുറിച്ച് ശ്രീവിദ്യ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാൻ സാധിക്കാതെ പോവുകയായിരുന്നു.കമൽഹാസനുമായുള്ള ബന്ധം അവസാനിച്ചതോടെ മലയാള സിനിമയിൽ സഹ സംവിധായകനായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ വിവാഹിതയായി.

ശ്രീ വിദ്യയുമായി പിരിഞ്ഞ ശേഷം കമൽ ഹാസൻ അന്നത്തെ പ്രശസ്ത ക്ലാസിക്കൽ നർത്തകി വാണി ഗണപതിയുമായി കമൽഹാസൻ പ്രണയത്തിലാവുകയായിരുന്നു.പിന്നീട 1988ൽ സരികയും കമലും വിവാഹിതരാവുകയും കമലിന് ‌സരികയിൽ ശ്രുതിയും  അക്ഷര ഹാസനും ജനിച്ചു.പിന്നീട് നടി സിമ്രാനും കമൽ ഹാസനും പ്രണയത്തിലാണെന്ന റിപ്പോർ‌ട്ടുകളും വന്നു.ഇരുവരുടേയും ബന്ധത്തെ കുറിച്ച് ഗോസിപ്പുകൾ പെരുകിയതോടെ കമലിന്റെ ഭാര്യ സരിക വിഷാദത്തിലേക്ക് നീങ്ങുകയും ആത്മഹ​ത്യയ്ക്ക് ശ്രമിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് വന്നു.ഇതേതുടർന്ന് കമലും സരികയും വിവാഹമോചനം നേടി.ശേഷമാണ് നടി ​ഗൗതമിയുമായി കമൽ പ്രണയത്തിലായതും ലിവിങ് റിലേഷനിൽ ആവുകയും ചെയ്തു.വിശ്വരൂപം നടി പൂജ കുമാറുമായി കമൽ ഹാസന് ബന്ധമുണ്ടെന്നാണ് അടുത്തിടെയായി പ്രചരിക്കുന്ന ​ഗോസിപ്പുകൾ.നിരവധി സ്ത്രികളാണ് ഇത്രയും കാലത്തിനിടയിൽ താരത്തിന്റെ ജീവിതത്തിൽ വന്നു പോയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പാർട്ടി ഇല്ലേ പുഷ്പാ ഷൂട്ടിന് റാപ് പറഞ്ഞു ടീം വിക്രം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ഫഹദ് ഫാസിൽ ലികേഷ് കനകരാജ് ചിത്രമാണ് വിക്രം…

പൃഥ്വിക്ക് സുപ്രിയയിൽ അഭിമാനിക്കാം

മലയാളികളുടെ പ്രിയ ജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. ഏതു പ്രതിസന്ധിയിലും താങ്കൾ സ്ഥാപിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇതുവരെയും…

ലൂസിഫറി’ന്റെ രണ്ടാം ഭാ​ഗം എമ്പുരാൻറെ ചിത്രീകരണം ഉടനെ തുടങ്ങുമെന്ന് റിപ്പോർട്ട്

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഏമ്പുരാൻ.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ…

സലാർ അപ്ഡേറ്റ് പുറത്ത് വിടാത്തതിന് പ്രശാന്ത് നീലിന് കത്തയച്ച് പ്രഭാസ് ആരാധകൻ, കത്ത് വായിച്ച് ഞെട്ടി സംവിധായകൻ

വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് പ്രശാന്ത് നീൽ.…