മലയാള സിനിമയുടെ യുവ സൂപ്പർസ്റ്റാർ നിവിൻ പോളിയെ നായകൻ ആക്കി റോഷൻ ആൻഡ്രൂസ്‌ സംവിധാനം ചെയ്ത് ഇന്ന് ലോകം എമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് സാറ്റർഡേ നൈറ്റ്‌. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ്‌-നിവിൻ പോളി കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയാണ് സാറ്റർഡേ നൈറ്റ്‌. നിവിൻ പോളിയെ കൂടാതെ അജു വർഗീസ്, സിജു വിൽ‌സൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ ഇയപ്പൻ, മാളവിക ശ്രീനാഥ് തുടങ്ങിയവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നിവിൻ പോളി അവതരിപ്പിക്കുന്ന സ്റ്റാൻലീയുടെയും കൂട്ടുകാരുടെയും കഥ ആണ് സാറ്റർഡേ നൈറ്റ്‌ പറയുന്നത്. നിവിൻ പോളിയുടെ മികച്ച പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ നട്ടെല്ല്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളും തങ്ങളുടെ ഭാഗം വളരെ ഭംഗിയായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. നിവിൻ പോളി, അജു വർഗീസ്, സിജു വിൽ‌സൺ, സൈജു കുറുപ്പ് എന്നിവരുടെ സീനുകൾ എല്ലാം തന്നെ തിയേറ്ററുകളിൽ ചിരി പടർത്തി.

നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവീന്റെ തിരക്കഥ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ റോഷൻ ആൻഡ്രൂസിന് കഴിഞ്ഞിട്ടുണ്ട്. അസ്‌ലമിന്റെ ഛായഗ്രഹണവും ജെക്‌സ്‌ ബിജോയിയുടെ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ പോയി കുടുംബ സമേതം ആസ്വദിക്കാൻ പറ്റുന്ന ഒരു ഗംഭീര ചിത്രം ആണ് സാറ്റർഡേ നൈറ്റ്‌. കൂട്ട്കാർക്ക് ഒപ്പം ചിത്രം കാണാൻ പോയാൽ നല്ലൊരു തിയേറ്റർ അനുഭവമായിരിക്കും കിട്ടുക എന്ന കാര്യം ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ത്രില്ലടിപ്പിച്ച് 21 ഗ്രാംസ്, റിവ്യൂ വായിക്കാം

അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് കേരളത്തിലെ…

ബോക്സ് ഓഫീസിൽ കത്തിപ്പടരാൻ ജനഗണമന; പൃഥ്വിരാജ് സൂരാജ് കോംബോ വീണ്ടും അതിശയിപ്പിച്ചോ?

പൃഥ്വിരാജ് സുകുമാരൻ സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇപ്പോൾ തിയേറ്ററുകളിൽ റിലീസ് ആയി…

പ്രേക്ഷകരെ രോമാഞ്ചത്തിന്റെ കൊടുമുടിയിൽ എത്തിച്ച് കെ ജി എഫ് ചാപ്റ്റർ 2, റിവ്യൂ വായിക്കാം

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…

ഇത് ജയറാമിന്റെ തിരിച്ചു വരവ്, മകൾക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ;റിവ്യൂ വായിക്കാം

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് മകൾ.…