മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ ആണ് മോഹൻലാൽ. താരം പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
തന്റെ ഇനിയുള്ള സിനിമകള്‍ പുതുതലമുറ സംവിധായകര്‍ക്കൊപ്പമാണെന്ന് എന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഖത്തറില്‍ വച്ച്‌ പ്രേക്ഷകരുമായി നടത്തിയ സംവാദത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.പുതുതലമുറയിലെ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ എപ്പോഴാണ് സിനിമ ചെയ്യുന്നത് എന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെയായിരുന്നു.

തീര്‍ച്ചയായും പുതിയ സംവിധായകരുമായിട്ടുള്ള ചിത്രങ്ങള്‍ വരുന്നതായിരിക്കും. തന്റെ ഇനിയുള്ള ചിത്രങ്ങള്‍ പലതും പുതിയ സംവിധായകര്‍ക്ക് ഒപ്പമാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ജീത്തു ജോസഫ് ചിത്രം ‘റാം’ ആണ് ഇപ്പോള്‍ മോഹന്‍ലാല്‍ ചെയ്യുന്ന ചിത്രം. അതിന് ശേഷം ലിജോ ജോസ് പെല്ലിശേരി ചിത്രമാണ് ചെയ്യുക.

അനൂപ് സത്യന്‍, മധു സി നാരായണന്‍ എന്നിവരുടെ ചിത്രങ്ങളിലും മോഹന്‍ലാല്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജ് ഒരുക്കാന്‍ പോകുന്ന ‘എമ്ബുരാന്‍’, പാന്‍ ഇന്ത്യന്‍ ചിത്രം ‘ഋഷഭ’ എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ ചെയ്യും. ഇത് കൂടാതെ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ എന്ന സിനിമയും എത്തും. മോഹൻലാലിന്റെതായി അടുത്തിടെ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം മോൺസ്റ്റർ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് ജിഎസ്ടി കൂടാതെ വില ഈടാക്കുന്നു ; തമിഴ് സിനിമ താരം സൂരി പോലീസ് കസ്റ്റടിയിൽ

മലയാളികൾക്ക് ഏറെ സുപരിചിതമായ താരങ്ങളിൽ ഒരാളാണ് തമിഴ് ആക്ടർ സൂരി.നിരവധി കോമഡി സിനിമകളിലൂടെ കടന്നു വന്ന്…

വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്നു, ചിത്രം പ്രഖ്യാപിച്ചു

മലയാള സിനിമയിലെ ഓൾറൗണ്ടർ ആണ് വിനീത് ശ്രീനിവാസൻ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താരമാണ്…

നികുതി വെട്ടിച്ചുവെന്ന് ആരോപണം ; നടി നിമിഷ സജയനെതിരെ ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍

നടി നിമിഷ സാജയനെതിരെ ആരോപണമുണ്ണയിച്ച് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍.നടി 1.14 കോടി രൂപയുടെ…

ബോക്സോഫീസിൽ തീപ്പൊരിയായി സിബിഐ ഫൈവ്-ദി ബ്രെയിൻ, ഇതുവരെ ആഗോളതലത്തിൽ നേടിയത്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…