മലയാള സിനിമയിൽ ഒരു കാലത്ത് മാദക സുന്ദരിയായി നിറഞ്ഞ് നിന്ന താരമാണ് ഷക്കീല. സോഫ്റ്റ് പോൺ സിനിമകളിലൂടെ നടി മലയാളത്തിലുണ്ടാക്കിയ അലയാെലികൾ ചെറുതല്ലായിരുന്നു.സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്.പിന്നീട് കിന്നാരത്തുമ്പി’ എന്ന ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായി മാറി.സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തിയേറ്ററുകളില്‍ പരാജയപ്പെട്ട് സിനിമ മേഖല പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് തിയേറ്ററുകളെ തകര്‍ച്ചയിൽ നിന്നും കരകയറ്റിയത് ഷക്കീലയുടെ സിനിമകളായിരുന്നു. എന്നാൽ പിന്നീട് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് നടി നിർത്തുകയായിരുന്നു.ഇപ്പോൾ ഒരു അഭിമുഖത്തിൽ സിനിമയിൽ താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷക്കീല. തനിക്ക് കിട്ടിയ സ്റ്റാര്‍ഡം ഞാന്‍ ചോദിച്ച് വാങ്ങിയതല്ലെന്നും പ്രേക്ഷകര്‍ നല്‍കിയതാണെന്നും ഷക്കീല പറയുന്നു.
ഞാൻ 15 വയസ്സ് മുതൽ സമ്പാദിക്കുന്ന ആളാണ്. അതിന്റെ മേധാവിത്വം എനിക്കുണ്ടായിരുന്നു. ഞാനാണ് എന്റെ കുടുംബത്തെ പോറ്റുന്നതെന്ന ചിന്ത. അതിന് പുറമെ ഇതിനൊപ്പം വന്ന മോശം ശീലങ്ങൾ. മദ്യപാനമാവാം, പുകവലി ആവാം. മൂന്നാമത് കുടുംബവുമായുള്ള എന്റെ അടുപ്പത്തിൽ മൂന്നാമതൊരാൾ വരുന്നത്’ ‘ഈ മൂന്ന് പ്രധാന കാരണങ്ങളാണ് പ്രധാനമായും. നിങ്ങൾ പറഞ്ഞെന്ന് കരുതി എനിക്ക് മദ്യപാനം ഉപേക്ഷിക്കാനാവില്ല. രാവിലെ പോയി രാത്രി വന്ന് ഒരു പെഗ് അടിക്കുന്നതിൽ എനിക്ക് സന്തോഷമെന്ന മനോഭാവം വന്നു. അതെന്നെക്കൊണ്ട് മാറ്റാൻ പറ്റിയില്ല’. സിനിമയിൽ നിന്ന് വിട്ടുപോവുകയാണെന്നല്ല 2002 ൽ പ്രഖ്യാപിച്ചത്. മലയാളം സിനിമകൾ ചെയ്യില്ലെന്നാണ് അന്ന് പറഞ്ഞത്. കാരണം കഥ ഒന്ന് പറയുന്നു, അവർ വേറെ ഒന്ന് എടുക്കുന്നു എന്ന ദേഷ്യം. അതിന് ശേഷം എനിക്ക് നാല് വർഷം സിനിമകൾ ഇല്ലായിരുന്നു. വെറുതെ ഇരുന്നു. അന്ന് സമ്പാദിച്ചത് ഉണ്ടായിരുന്നു. അത് വെച്ച് നാല് വർഷം ജീവിച്ചു. സ്വത്തുക്കളായി ഒന്നുമില്ല. അള്ളാഹു എനിക്ക് തരുന്ന ദയ മാത്രമാണ് സമ്പാദ്യം. എന്നെ സംബന്ധിച്ച് കുടുംബമായിരുന്നു മുഖ്യം. മറ്റൊന്നും ഗൗനിച്ചിരുന്നില്ലെന്നും ഷക്കീല പറഞ്ഞു.
1990 കളിൽ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു ഷക്കീലയുടെ രംഗപ്രവേശം. മാദകവേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. 1977-ൽ മദ്രാസിലാണ് ജനനം. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്.സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്ജന്ഡർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.