മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത സ്പടികം. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ ജീവിക്കുന്നുണ്ട്.ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനവും ഇന്നും ജനങ്ങള്‍ പാടി നടക്കുന്ന ഗാനമാണ്. പുതിയ സാങ്കേതിക മികവില്‍ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രന്‍.ആട് തോമയെ നെഞ്ചിലേറ്റുന്ന ആരാധകർ ഇപ്പോഴും ഏറെയാണ്.സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് ഇപ്പോഴും മനപാഠമാണ്.

ഇപ്പോളിതാ ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം റീമാസ്റ്റര്‍ ചെയ്ത് പുറത്തിറങ്ങിയതാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.ഏഴിമല പൂഞ്ചോല എന്ന പാട്ട് റീമാസ്റ്ററിംഗ് ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായെന്നും എന്നാല്‍ അത് ഏത് തരത്തിലുള്ള റീ മാസ്റ്ററിംഗ് ആണ് ചെയ്തിരിക്കുന്നതെന്ന് അറിയില്ലെന്നും ഭദ്രന്‍ കുറിപ്പില്‍ പറയുന്നു.

കുറുപ്പിന്റെ പൂർണ്ണ രൂപം

എന്നെ സ്നേഹിക്കുന്ന,സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ….
സ്‌ഫടികം സിനിമയിലെ “ഏഴിമല പൂഞ്ചോല “എന്ന പാട്ട് റീമാസ്റ്ററിംഗ് ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി…
അതിന്റെ കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ എക്സൈറ്റിങ് ആയുള്ള കമന്റുകളും കണ്ടു. സന്തോഷം!!
അത് ഏത് തരത്തിലുള്ള റീമാസ്റ്ററിംഗ് ആണ് അവർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല…അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല..
ഞാൻ കൂടി ഉൾപ്പെട്ട ജിയോമെട്രിക്ക് ഫിലിം ഹൗസ് എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെര്‍ഫെക്ട് റീമാസ്റ്ററിംങ് പ്രൊഡ്യൂസർ ആർ. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്.
ചെന്നൈ, 4ഫ്രെയിംസ് സൗണ്ട് കമ്പനിയില്‍ അതിന്റെ 4k അറ്റ്‌മോസ് മിക്‌സിങ്ങും ഇന്‍ട്രസ്റ്റിങ്ങായുള്ള ആഡ് ഓണുകളും ചേര്‍ത്ത് കൊണ്ട് തിയേറ്റര്‍ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്. ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്താല്‍ നല്ലതായിരുന്നു. സ്‌നേഹത്തോടെ
ഭദ്രന്‍.’

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടൻ പ്രഭുവിനു നേരെ കേസുനൽകി സഹോദരിമാർ

വിശ്വ വിഖ്യാത നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി തർക്കം. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി…

മലയാളത്തിലെ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി ഭീഷമപർവ്വം

ബിഗ് ബിക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം.…

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും : നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്

സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക്…

ഭീഷമപർവ്വത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു? വെളിപ്പെടുത്തി തിരക്കഥാകൃത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി-ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം.…