ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി.രാമലീലയുടെ മികച്ച വിജയത്തിനുശേഷം ദിലീപും അരുണ്‍ ഗോപിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ഇപ്പോളിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തിരിക്കുന്നത്.ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമാണം വിനായക അജിത്ത് ആണ് നിർവഹിച്ചിരിക്കുന്നത്.രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ലെന, ഈശ്വരി റാവു, വിടിവി ഗണേഷ്, ആര്യന്‍ സന്തോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ് ഇത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സുധ കൊങ്കരയുടെ അടുത്ത ചിത്രം നടിപ്പിൻ നായകനൊപ്പം, വെളിപ്പെടുത്തി സംവിധായിക

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ.…

ആറാട്ടിന്റെ വമ്പൻ വിജയത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കാൻ ബി ഉണ്ണികൃഷ്ണൻ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി…

അൻപത് കോടിയുടെ നിറവിൽ പാപ്പാൻ, മലയാള സിനിമ ഇനി സുരേഷ് ഗോപി ഭരിക്കും

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ സിനിമ 50 കോടി ക്ലബ്ബില്‍. ചിത്രം ഇരുപത്തിയഞ്ച് ദിവസം…

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സുരേഷ് ഗോപി, അടുത്ത ചിത്രം ബി ഉണ്ണികൃഷ്ണനൊപ്പം

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും സൂപ്പർസ്റ്റാറുകളിൽ ഒരാളുമാണ് സുരേഷ് ഗോപി. മലയാള…