മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നടനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു.തന്മയത്വമാർന്ന കഥാപാത്രങ്ങളിലൂടെയും മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെയും മലയാളി ഹൃദയങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി മണി ഇന്നും ജീവിക്കുന്നു.മിമിക്രിയിലൂടെയും നാടകത്തിലൂടെയും ആണ് മണി മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത്.അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിൽ anസിനിമയിൽ അരങ്ങേറ്റം കുറിച്ചു.
മണി ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീടങ്ങോട്ട് മലയാള സിനിമ പ്രേക്ഷകരുടെ മനം കവരുന്ന ഒരു നായകനായി മാറി.മലയാളത്തിനപ്പുറവും വളർന്ന മണിപ്പെരുമ. തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മണി തന്റേതായ ഇടം നേടി. സിനിമയിൽ താരപദവി അലങ്കരിക്കുമ്പോഴും ചെറുപ്പം മുതൽ കൈമുതലായിരുന്ന നാടൻ പാട്ടിനെ കൈവിടാൻ മണി തയ്യാറായിരുന്നില്ല.

ഇപ്പോളിതാ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കിട്ട മകള്‍ ശ്രീലക്ഷ്മിയുടെ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അച്ഛന്റെ ആത്മാവ് തന്റെയും അമ്മയുടെയും കൂടെ ഇപ്പോഴും ഉണ്ടാകുമെന്ന് ശ്രീലക്ഷ്മി പറയുന്നു. അച്ഛന് കുടുംബത്തേക്കാള്‍ പ്രിയം കൂട്ടുകാരോടാണ് എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാം, എന്നാല്‍ വീട്ടില്‍ വരുന്ന അദ്ദേഹത്തിന് എന്നും താന്‍ ആയിരുന്നു കൂട്ടുകാരന്‍ എന്നും കുടുംബം കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉണ്ടായുള്ളൂ എന്നും ശ്രീലക്ഷ്മി പറയുന്നു.

‘അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. മരിക്കും മുന്‍പേ എന്നോട് പറഞ്ഞത്, നന്നായി പഠിക്കണം എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങണം എന്നാണ്. അച്ഛന് കൊടുത്ത ആ വാക്ക് എനിക്ക് പാലിക്കണം. തന്നെ എപ്പോഴും അച്ഛന്‍ മോനേ എന്നാണ് വിളിക്കുക. ആണ്‍കുട്ടികളെ പോലെ എനിക്ക് നല്ല ധൈര്യം വേണം എന്നാണ് അച്ഛന്‍ പറയാറുള്ളത്. കാര്യപ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഇതൊക്കെ കേള്‍ക്കുമ്ബോള്‍ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറഞ്ഞത് എന്ന് ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് കാര്യങ്ങള്‍ മനസിലാകുന്നത്.

അച്ഛന് ഇങ്ങനെ ഉണ്ടാകും എന്ന് നേരത്തെ അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും. അച്ഛന് കുടുംബത്തേക്കാള്‍ പ്രിയം കൂട്ടുകാരോടാണ് എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാം എന്നാല്‍ വീട്ടില്‍ വരുന്ന അദ്ദേഹത്തിന് എന്നും ഞാന്‍ ആയിരുന്നു കൂട്ടുകാരന്‍ . കുടുംബം കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉണ്ടായുള്ളൂ. അച്ഛന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. കുറെ ആളുകള്‍, ബഹളം അതൊക്കെ ബോധമില്ലാത്തതുപോലെ ഞാന്‍ കാണുകയായിരുന്നു. പിന്നീട് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. അച്ഛന്‍ മരിച്ചതിനു പിന്നാലെ ആയിരുന്നു പരീക്ഷ, എന്നാല്‍ അദ്ദേഹം ലൊക്കേഷനില്‍ പോയിരിക്കുകയാണ് എന്ന വിശ്വാസത്തിലാണ് ഞാന്‍ പരീക്ഷ എഴുതിയത്.

അച്ഛന്‍ മരിച്ചശേഷം അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല. അച്ഛന്‍ ഉണ്ടായിരുന്നപ്പോഴും അച്ഛനോട് ഒപ്പമല്ലാതെ അമ്മ വീടിനു പുറത്തുപോകാറുണ്ടായിരുന്നില്ല. അമ്മയുടെ സപ്പോര്‍ട്ടാണ് എന്റെ ബലം. അച്ഛന്‍ മരിച്ച ശേഷം വീട്ടില്‍ നോണ്‍ വേജ് പാകം ചെയ്യാറില്ല. അച്ഛന്റെ ബലികുടീരത്തില്‍ ഇരിക്കുമ്ബോള്‍ ഒരു പ്രത്യേക കാറ്റ് വരും. ആ കാറ്റിന് അച്ഛന്റെ പെര്‍ഫ്യൂമിന്റെ മണം ആയിരിയ്ക്കും. അച്ഛന്‍ എങ്ങും പോയിട്ടില്ല എന്ന തോന്നലാണ് അപ്പോള്‍ കിട്ടുന്നത്’, ശ്രീലക്ഷ്മി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ദളപതി 67 മുഴുനീള ആക്ഷന്‍ ചിത്രം ; ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 67’.മാസ്റ്ററി’ന് ശേഷം ഇരുവരും…

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയിൽ നായിക ജ്യോതിക ; സൂപ്പർഹിറ്റ് അടിക്കുമെന്ന് ആരാധകർ

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ ക്രിസ്തഫർ എന്ന സിനിമ കഴിഞ്ഞ ഏതാണ്ട്…

ഡിജോ ജോസിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്നു

പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ജനഗണമന’.മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന്…

പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയിൽ പങ്കുവെച്ചതിൽ ഖേദിക്കുന്നു : കടുവ സിനിമയ്ക്കെതിരെ രമേശ് ചെന്നിത്തല

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് നിർമ്മിച്ച ചിത്രമാണ് കടുവ. ചിത്രം ബോക്സ് ഓഫീസിൽ വൻവിജയം കരസ്ഥമാക്കി.…