മലയാളത്തിലെ യുവാ നടൻമാരിൽ മുൻനിരയിൽ നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ.2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.നായക കഥാപാത്രങ്ങളിലുപരിയായി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ സജീവമായി നിൽക്കുന്ന മറ്റൊരു നടൻ ഇന്ന് വേറെയില്ല എന്ന് തന്നെ പറയാം.ഷൈൻ ടോം ചക്കൊയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുമാരി.ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ, അഭിമുഖങ്ങളിൽ കാണുന്ന ഒരു ഷൈനിനെയല്ല സിനിമയുടെ സെറ്റില്‍ കാണാൻ സാധിക്കുന്നത്. സെറ്റില്‍ കഥാപാത്രമായി മാത്രം കാണാന്‍ കഴിയുന്ന വ്യക്തിയാണ് ഷൈനെന്നും ഐശ്വര്യ പറഞ്ഞു.കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ് അദ്ദേഹം. അഭിനയിക്കുമ്പോൾ മറ്റുള്ളവരെ കംഫർട്ടബിൾ ആക്കി മാത്രം അഭിനയിക്കുന്ന ആളാണ് ഷൈൻ എന്നും ഓരോ കാര്യങ്ങളും നിരീക്ഷിക്കുകയും അതനുസരിച്ച് അഭിനയിക്കുകയും ചെയ്യുന്ന ആളാണ് എന്നും കൂട്ടിച്ചേർത്തു.
കുമാരി എന്ന മലയാള ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഒക്ടോബര്‍ 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ കുമാരി ആയിട്ടാണ് ഐശ്വര്യ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിതരണത്തിന് എത്തുന്ന ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ഐശ്വര്യ.