ഫിഫ ലോകകപ്പിന് ആക്കം കൂട്ടാന്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹന്‍ലാല്‍ ഒരുക്കിയ സംഗീത ആല്‍ബം ഒക്ടോബര്‍ 30ന് ഖത്തറില്‍ റിലീസിന് ഒരുങ്ങുകയാണ്.
മോഹന്‍ലാല്‍ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ എന്ന നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീത വീഡിയോയാണ് പ്രേക്ഷകര്‍ക്കായി മുന്നിലെത്തുക. ആല്‍ബത്തില്‍ ഒട്ടേറെ സര്‍പ്രൈസുകള്‍ മോഹന്‍ലാല്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്നാണ് സംഘാടകരും പറയുന്നത്.
നവംബര്‍ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോര്‍ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫ് ആകും. കുഞ്ഞുരാജ്യമെങ്കിലും ടൂര്‍ണമെന്റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാന്‍ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു. ഖത്തര്‍ വേദിയാകുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്ന 32 ടീമുകളും തയ്യാറായി. ഇനി കാല്‍പ്പന്തുകളിയുടെ മാസ്മരിക രാവുകള്‍.ആകെ 32 ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. നവംബര്‍ 21 ന് ആരംഭിക്കുന്ന ലോകകപ്പ് ഡിസംബര്‍ 18 ന് അവസാനിക്കും.അവസാന പ്ലേ ഓഫ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ കോസ്റ്ററീക്ക 1-0 ന് തോല്‍പ്പിച്ചതോടെയാണ് ലോകകപ്പിന്റെ ചിത്രം വ്യക്തമായത്. മൂന്നാം മിനിറ്റില്‍ ജോയല്‍ നേടിയ ഗോളിലൂടെയാണ് കോസ്റ്ററീക്ക ലോകകപ്പിന് ടിക്കറ്റെടുത്തത്.
അതേസമയം, മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ വൈശാഖ് കൂട്ടുകെട്ട് ഒന്നിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി വമ്പൻ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. വളരെ മികച്ച ഒരു ചിത്രം ആണ് മോൺസ്റ്റർ എന്ന് ആണ് കണ്ടവർ എല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. ഹണി റോസിന്റെയും മോഹൻലാലിന്റെയും പ്രകടനങ്ങൾ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.