മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നാണ് സ്ഫടികം
മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. 25 വര്‍ഷത്തിന് ശേഷം സ്ഫടികത്തിന്‍റെ ഡിജിറ്റൽ പതിപ്പ് 4കെ ക്വാളിറ്റിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ഭദ്രൻ. ഈ വര്‍ഷം ചിത്രം വീണ്ടും സാങ്കേതിക മികവോടെ വീണ്ടും തീയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.തോമസ് ചാക്കോ അഥവാ ആടുതോമ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ കളം നിറഞ്ഞ്. ചാക്കോമാഷ് എന്ന തിലകന്റെ കഥാപാത്രവും ആര്‍ക്കും തന്നെ മറക്കാനാവില്ല.

ആട് തോമയെ നെഞ്ചിലേറ്റുന്ന ആരാധകർ ഇപ്പോഴും കെ ഏറെയാണ്.സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് ഇപ്പോഴും മനപാഠമാണ്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അതു സംബന്ധിച്ചുള്ള അപ്‌ഡേഷനുകള്‍ ഇടക്കാലത്ത് പുറത്തുവരികയും ചെയ്തിരുന്നു. സ്ഫടികം സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ഫോര്‍ കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ തിയറ്ററിലെത്തുമെന്ന് ഭദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ 24 -ാം വാര്‍ഷികത്തില്‍ അറിയിച്ചത്. അതു സ്ഫടികത്തിന്റെ രണ്ടാം ഭാഗമല്ലെന്നും ചിത്രം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുത്തന്‍ ഫേര്‍മാറ്റിലെത്തിക്കുകയാണെന്നും ഭദ്രന്‍ പറഞ്ഞിരുന്നു.

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്യുന്ന ‘സ്ഫടികം’. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറവും മോഹൻലാൽ അവതരിപ്പിച്ച ആടുതോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ കിടപ്പുണ്ട്‌. പുതിയ സാങ്കേതിക മികവിൽ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.ഇപ്പോഴിതാ റീമാസ്റ്ററിങ് പതിപ്പിന്റെ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍ സംഘം. പുതിയ സാങ്കേതിക മികവില്‍ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ‘ഭദ്രന്‍ സാറിനോടൊപ്പം. മുഴുവന്‍ മലയാളികള്‍ക്കുമൊപ്പം ഞങ്ങളും കാത്തിരിക്കുന്നു. ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനില്‍ കാണാന്‍! ബിഗ് സ്‌ക്രീനില്‍ ഫോര്‍കെ ഡോള്‍ബി അറ്റ്മോസ് റീമാസ്റ്റേര്‍ഡ് പതിപ്പുമായി ആടുതോമ വീണ്ടും വരുന്നു. കാത്തിരിക്കുക!’, എന്നാണ് ഓള്‍ഡ് മങ്ക്‌സ് ഡിസൈനിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. കുറിപ്പിനൊപ്പം ഭദ്രനൊപ്പമുള്ള ഓള്‍ഡ് മങ്ക്‌സ് സംഘത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് : ജി സുരേഷ് കുമാര്‍

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍.തരങ്ങളെല്ലാം പ്രതിഫലം കുറക്കണ്ട…

ഹോളിവുഡിനോട് കിടപിടിക്കാൻ മോളിവുഡിന്റെ ബാറോസ് ഒരുങ്ങുന്നു, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു ലീക്കഡ് ഫോട്ടോസ്

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിൽ, ചിത്രം പ്രഖ്യാപിച്ചു

അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചു വരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം…

ആറാട്ടിന്റെ വമ്പൻ വിജയത്തിന് ശേഷം ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ മമ്മൂട്ടി ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി.…