മലയാള സിനിമകളിലൂടെ അമ്മ വേഷങ്ങളിലൂടെ പ്രഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കവിയൂർ പൊന്നമ്മ. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ അമ്മയായി അഭിനയിക്കാനുള്ള ഭാഗ്യം കവിയൂര് പൊന്നമ്മയ്ക് ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി താരം അനേകം ചലച്ചിത്രങ്ങളിൽ മികച്ച വേഷം കൈകാര്യം ചെയ്തു വരുകയാണ്. മോഹൻലാൽ കവിയൂര് പൊന്നമ്മ മികച്ച കോംബോ തന്നെയായിരുന്നു. 50 കളിൽ സിനിമയിലേക്ക് കടന്നു വന്ന താരം മലയാള സിനിമയുടെ പ്രധാന ഘടകമായി മാറി.

മുമ്പൊരിക്കൽ ജെബി ജംക്ഷനിൽ മലയാളത്തിലെ താരരാജാവായ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ജനശ്രേദ്ധ നേടുന്നത്. ശുദ്ധ മനസുള്ള ഒരാൾ ആണെന്നും മമ്മൂട്ടിയ്ക്ക് സ്നേഹം കാണിക്കാൻ അറിയില്ല ,പക്ഷേ ആളൊരു പാവമാണ്. സ്നേഹം പ്രകടിപ്പക്കാൻ അറിയില്ല , ഇത്തിരി പ്രകടിപ്പിക്കും. നടൻ സത്യൻ എന്ന വെക്തിയുടെ വേറെ പതിപ്പാണ്. മനസ്സ് നിറയെ സ്നേഹമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. പാവമാണ്, എങ്ങനെയാണ് സ്നേഹം കാണിക്കേണ്ടതെന്ന് അറിഞ്ഞുകൂടാ.

അതേസമയം മമ്മൂട്ടിയുടെ സുകൃതം എന്ന സിനിമയിലെ വേഷം പ്രേഷകര്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് താരം മറ്റൊരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ആ സമയങ്ങളിൽ അത്തരം വേഷം ചെയ്യരുതെന്ന് പലരും എനിക്ക് കത്ത് എഴുതിട്ടുണ്ട്. എനിക്കൊരു അമ്മ ഇമേജ് ഉണ്ട്. അതിൽ നിന്നും പുറത്തേക്ക് കടന്നാൽ ആളുകൾക്ക് ഇഷ്ടപ്പേടില്ല. ഓപ്പോൾ എന്ന സിനിമയിലെ കവിയൂര് പൊന്നമ്മയുടെ വേഷം പലർക്കും ഇഷ്ടപ്പെട്ടില്ല. എന്നെ പ്രേഷകര്ക്ക് അമ്മയായിട്ട് കാണാണ് ആഗ്രഹം.

സിനിമകൾ കൂടാതെ മലയാള ടെലിവിഷൻ പരമ്പരകളിലും, പ്രേമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുക്കാലത്ത് പിന്നണി ഗായികയായും കവിയൂര് പൊന്നമ്മ തിളങ്ങിട്ടുണ്ട്. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് വാങ്ങിച്ചിട്ടുണ്ട്.