നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യംഎല്ലാം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്.എന്നാൽ ഇത്തരത്തിലുള്ള എല്ലാ കഴിവുകളും ലഭിച്ചിട്ടുള്ള ഒരു മഹാനടൻ തന്നെയാണ് മലയാളികളുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടൻ.അഭിനയ മികവുകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു നടൻ ഇല്ലെന്ന് തന്നെ പറയാം.
മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് , കമലദളം.ലോഹിതദാസ്- സിബിമലയിൽ കൂട്ടുകെട്ടിൽ പിറന്ന വിസ്‌മയമായിരുന്നു കമലദളം. സംഗീതവും നൃത്തവും സമന്വയിപ്പിച്ച കാവ്യ വിസ്‌മയമായിരുന്നു ആ ചലച്ചിത്രം. ലോഹിത ദാസിന്റെ തിരക്കഥയിൽ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്‌തത്.അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം ചെയ്യുന്നുണ്ട്. ഈ അടുത്തിറങ്ങിയ മോണ്‍സ്റ്റര്‍ ചിത്രത്തില്‍ ഘൂം ഘൂം എന്ന ഗാനത്തിന് മോഹന്‍ലാല്‍ ഡാന്‍സ് കളിക്കുന്നത് ഇപ്പോൾ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഡാന്‍സിനെക്കുറിച്ച് മലയാളത്തിലും, തെന്നിന്ത്യന്‍ ഭാഷകളിലും നിരവധി ഡാന്‍സ് കൊറിയോഗ്രാഫ് ചെയ്തിട്ടുള്ള കലാ മാസ്റ്റര്‍ പറയുന്ന വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മലയാളത്തിലെയും, തമിഴിലെയും അതി ശക്തരായ രണ്ടു നടന്മാര്‍ ആണ് മോഹന്‍ലാലും, കമല ഹാസനും. ഇവരുടെ ഡാന്‍സിന്റെ വത്യാസത്തെ കുറിച്ചാണ് കലാമാസ്റ്റര്‍ പറയുന്നത്. കമലഹാസന്‍ സാര്‍ നല്ലൊരു കൊറിയോ ഗ്രാഫര്‍ ആണെന്നും അദ്ദേഹത്തിന്റെ ഡാന്‍സുകള്‍ എല്ലാം അത്യപൂര്‍വം ആണെന്നും എന്നാല്‍ ലാലേട്ടന്റെ ഡാന്‍സുകള്‍ അങ്ങനെയല്ല, ഡാന്‍സിന്റെ എല്ലാ സ്റ്റൈലും അദ്ദേഹത്തിനറിയാം. കമല്‍ സാറിനോട് എനിക്കൊരു ബഹുമാനം ആണ് കാരണം അദ്ദേഹം എന്റെ സീനിയര്‍ ആണ്. അതുപോലെ ലാലേട്ടനും എന്നാല്‍ അദ്ദേഹത്തിനോട് സീനിയോറിറ്റി കാണിക്കില്ല. ലാല്‍ സാറിനോട് ഞാന്‍ അമ്പതു ശതമാനം പറഞ്ഞുകൊടുത്തത് അദ്ദേഹം തൊണ്ണൂറു ശതമാനവും കാണിച്ചു തരുമെന്നും കലാമാസ്റ്റര്‍ വ്യക്തമാക്കുന്നു.

വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം മോണ്‍സ്റ്ററാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ചിത്രത്തില്‍ ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന കൊറിയോഗ്രാഫ് ചെയ്ത ഘൂം ഘൂം എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ ഗാനം വൈറലായിരുന്നു. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇതുവരെ മലയാളത്തിൽ അധികം ചര്‍ച്ച ചെയ്യാത്ത ചിന്തയാണ് മോൺസ്റ്ററിനെ വേറിട്ടു നിർത്തുന്നത്.മോഹൻലാലിനോടൊപ്പം ഹണി റോസും പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നു. ലക്ഷ്മി മഞ്ജു, സിദ്ദീഖ്, ഗണേഷ് കുമാര്‍, സുദേവ് നായ‍ർ, ലെന, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഡിജോ ജോസിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്നു

പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ജനഗണമന’.മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന്…

തെലുങ്ക് സിനിമാ പ്രേക്ഷകരുടെ മനം കവർന്ന ദുൽഖർ

അന്യ ഭാഷകളിൽ നിന്നും വന്ന് മികച്ച സിനിമകളിലൂടെ തെലുഗ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മികച്ച…

പ്രണവ് മോഹൻലാലിന് പിന്നാലെ അന്ന ബെനും

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്ത യുവ നടിയാണ്…

ഭീഷ്മപർവ്വത്തിന്റെ കളക്ഷൻ റെക്കോർഡ് റോഷോക്ക് തകർക്കുമോ?

പ്രഖ്യാപന ശേഷം മുതൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ വാർത്തകളിലും നിറഞ്ഞു നിൽക്കുന്ന ചലച്ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ്…