പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍താരമായി മാറ്റമില്ലാതെ തുടരുന്ന താരമാണ് മോഹന്‍ലാല്‍.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ബ്ലോക്ക്ബസ്റ്റർ ഫാസിൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ മോഹൻലാൽ എന്ന നടൻ അരങ്ങേറ്റം കുറിച്ചത്.അത്യപൂർവമായ അഭിനയ സിദ്ധിയും ഏതു തരം വേഷങ്ങളും അനായാസമായി ചെയ്യാനുള്ള കഴിവുമാണ് മോഹൻലാലിനെ ഭാരതം കണ്ട ഏറ്റവും മികച്ച നടനായി, മലയാളം കണ്ട ഏറ്റവും വലിയ സൂപ്പർ താരമായി.വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ 2022-ല്‍ എത്തി നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെ അയാള്‍ ചെയ്തുവെച്ച അതിമനോഹരമായ വേഷങ്ങളില്‍ ഇപ്പോള്‍ സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര രീതിയിലായിട്ടുണ്ടെന്ന് പലരും പറയുന്നു. ആ പ്രതാപ കാലത്തെ വേഷങ്ങളില്‍ അയാളെ ഇന്ന് കാണാന്‍ കൊതിക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് വന്ന ഒരു ഫേസ്ബുക് പോസ്റ്റ്‌ ആണ് ശ്രദ്ധ നേടുന്നത്. രാഗീത് ആര്‍ ബാലനാണ് കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നല്ല ഒരുപാട് സിനിമകള്‍ നല്‍കി ഞാന്‍ അടക്കം ഉള്ള ആരാധകരെ ഓരോ സിനിമ കാണാന്‍ ആയി കാത്തിരിക്കാന്‍ പ്രേരിപ്പിച്ച മോഹന്‍ലാല്‍ എന്ന നടനും പലപ്പോഴും പല സിനിമകളിലൂടെ എന്നേ പോലുള്ള പല പ്രേക്ഷകരെയും ചതിച്ചിട്ടുണ്ട്..

സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാന്‍ കാരണം. സിനിമ സ്വപ്നം കാണാന്‍ കാരണം. അന്നും ഇന്നും എന്നും സിനിമകളുടെ ഒപ്പം സഞ്ചരിക്കാന്‍ പ്രേരിപ്പിച്ച.. ഓര്‍മ വെച്ച കാലത്ത് ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ട മുഖം. അതാണ് എനിക്ക് മോഹന്‍ലാല്‍ ഓര്‍മ്മ വെച്ച കാലം മുതല്‍ അച്ഛനും അമ്മയും ലാലേട്ടന്റെ സിനിമകള്‍ ആണ് തീയേറ്ററില്‍ കൂടുതലും കാണിച്ചിട്ടുള്ളത്. ആദ്യമായി കണ്ട മോഹന്‍ലാല്‍ സിനിമ ‘ചന്ദ്രലേഖ’. വളര്‍ന്നപ്പോള്‍ എന്റെ ഒപ്പം അദ്ദേഹത്തോടുള്ള ആരാധനയും വര്‍ധിച്ചു.പിന്നീട് അദ്ദേഹത്തിന്റെ ഓരോ സിനിമകളും എനിക്ക് ആവേശമായി മാറി. ആവേശത്തോടെ കാത്തിരുന്നു ഓരോ സിനിമകള്‍ക്കും ആയി..പലപ്പോഴും എന്നെ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും അതുപോലെ പല സമയങ്ങളിലും എന്നെ നിരാശപ്പെടുത്തുകയും ചെയ്തു.അപ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെ അടുത്ത സിനിമകള്‍ക്കായി കാത്തിരുന്നു.മോശം സിനിമകള്‍ ഒരുപാട് ഉണ്ട് അവയെല്ലാം മോശം എന്ന് വിശ്വസിക്കാനേ ഞാന്‍ ശ്രേമിച്ചിട്ടുള്ളു. ഓരോ സിനിമയുടെ വിജയങ്ങളും പരാജയങ്ങളും ഉള്‍ക്കൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിട്ടുള്ളത്.

മോഹന്‍ലാല്‍ സിനിമ ഇറങ്ങുമ്പോള്‍ ആ സിനിമയുടെ പോസ്റ്ററുകളും ട്രൈലെറുകളും എല്ലാം മനപാഠം ആയിട്ടുണ്ടാകും. പിന്നെ തീയേറ്ററില്‍ പോയി ടിക്കറ്റ് എടുത്തു തീയേറ്ററിനുള്ളിലെ ഇരുട്ടു മുറിയില്‍ കയറി ഇരുട്ടു മാറി പതിയെ സ്‌ക്രീനില്‍ ലാലേട്ടന്‍ വന്നാല്‍ പിന്നെ സിനിമ തുടങ്ങി കണ്ടു തീരുന്നത് വരെ അതൊരു ലഹരിയാണ്.ആ ചിരിയും ചമ്മലും കുസൃതിയും ചെറിയ ചലനങ്ങളും തമാശയും, പ്രണയവും ആക്ഷനും സെന്റിമെന്റ്‌സും എല്ലാം കണ്ടു അങ്ങനെ ഇരുന്നു പോയിട്ടുണ്ട് പലപ്പോഴും. വല്ലാത്ത ഇഷ്ടമാണ് .സാധാരണക്കാരന്‍ ആവാനും സൂപ്പര്‍ ഹീറോ ആവാനും ഒരേ പോലെ കഴിയുന്ന ഒരു നടന്‍.

വിന്‍സെന്റ് ഗോമസും പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മോഹന്‍ലാല്‍ എന്ന നടന്‍ ആടിതിമിര്‍ത്തു തീയേറ്ററുകളെ ഉത്സവപറമ്പുകള്‍ ആക്കി മാറ്റിയ ലാലേട്ടന്‍ തന്നെയാണ് കീരിടത്തിലെ സേതുമാധവന്‍ ആയും ഭാരതത്തിലെ ഗോപിനാഥനായും വനപ്രസ്ഥത്തിലെ കുഞ്ഞുട്ടനായും തന്മാത്രയിലെ രമേശന്‍ ആയും ഭ്രമരത്തിലെ ശിവന്‍കുട്ടിയും എല്ലാം ആയി വിസ്മയിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഇറങ്ങിയ അദേഹത്തിന്റെ സിനിമകള്‍ നോക്കിയാല്‍ വെല്ലുവിളികള്‍ നിറഞ്ഞ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള സിനിമകള്‍ ഉണ്ടോ. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇല്ല എന്നാണ്. മറ്റു കഥാപാത്രങ്ങള്‍ക്ക് എല്ലാം തന്നെ വ്യക്തമായ ഒരു സ്‌പേസ് നല്‍കിയും അവരില്‍ ഒരാളായി സിനിമയില്‍ നില കൊള്ളുകയും മികച്ച തിരക്കഥകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്ന മമ്മൂട്ടി എന്ന നടനിലെ മാറ്റം എന്നിലെ പ്രേക്ഷകനെ വല്ലാതെ അത്ഭുതപെടുത്തുന്ന ഒന്നാണ്.

മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം ജന്മം കൊണ്ട് അത്ഭുത പ്രതിഭകള്‍ തന്നെയാണ്.അത് അവര്‍ തെളിയിച്ചിട്ടുള്ളതും ആണ്. പഴയ മോഹന്‍ലാലിനെയോ പുതിയ മോഹന്‍ലാല്‍ എന്നോ ഒന്നുമില്ല. വേണ്ടത് കാലത്തിനു അനുസരിച്ചുള്ള കഥാപാത്രങ്ങളും പരീക്ഷണങ്ങളും നട്ടെല്ല് ഉള്ള തിരകഥകളും തന്നിലെ നടനെ ചുഷണം ചെയ്യപ്പെടുന്ന കഥാപാത്രങ്ങളും ഉണ്ടായാല്‍ മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് നല്ല സിനിമകള്‍ ഉണ്ടാകും.
ഒരു ആരാധകന്റെ കാത്തിരുപ്പും ആഗ്രഹവുമാണ്..
**വിന്‍സെന്റ് ഗോമസും പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മോഹന്‍ലാല്‍ എന്ന നടന്‍ ആടിതിമിര്‍ത്തു തീയേറ്ററുകളെ ഉത്സവപറമ്പുകള്‍ ആക്കി മാറ്റിയ ലാലേട്ടന്‍ തന്നെയാണ് കീരിടത്തിലെ സേതുമാധവന്‍ ആയും ഭാരതത്തിലെ ഗോപിനാഥനായും വനപ്രസ്ഥത്തിലെ കുഞ്ഞുട്ടനായും തന്മാത്രയിലെ രമേശന്‍ ആയും ഭ്രമരത്തിലെ ശിവന്‍കുട്ടിയും എല്ലാം ആയി വിസ്മയിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഇറങ്ങിയ അദേഹത്തിന്റെ സിനിമകള്‍ നോക്കിയാല്‍ വെല്ലുവിളികള്‍ നിറഞ്ഞ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള സിനിമകള്‍ ഉണ്ടോ. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇല്ല എന്നാണ്. മറ്റു കഥാപാത്രങ്ങള്‍ക്ക് എല്ലാം തന്നെ വ്യക്തമായ ഒരു സ്‌പേസ് നല്‍കിയും അവരില്‍ ഒരാളായി സിനിമയില്‍ നില കൊള്ളുകയും മികച്ച തിരക്കഥകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്ന മമ്മൂട്ടി എന്ന നടനിലെ മാറ്റം എന്നിലെ പ്രേക്ഷകനെ വല്ലാതെ അത്ഭുതപെടുത്തുന്ന ഒന്നാണ്.

മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം ജന്മം കൊണ്ട് അത്ഭുത പ്രതിഭകള്‍ തന്നെയാണ്.അത് അവര്‍ തെളിയിച്ചിട്ടുള്ളതും ആണ്. പഴയ മോഹന്‍ലാലിനെയോ പുതിയ മോഹന്‍ലാല്‍ എന്നോ ഒന്നുമില്ല. വേണ്ടത് കാലത്തിനു അനുസരിച്ചുള്ള കഥാപാത്രങ്ങളും പരീക്ഷണങ്ങളും നട്ടെല്ല് ഉള്ള തിരകഥകളും തന്നിലെ നടനെ ചുഷണം ചെയ്യപ്പെടുന്ന കഥാപാത്രങ്ങളും ഉണ്ടായാല്‍ മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് നല്ല സിനിമകള്‍ ഉണ്ടാകും.
ഒരു ആരാധകന്റെ കാത്തിരുപ്പും ആഗ്രഹവുമാണ്..

**രാഗീത് ആര്‍ ബാലന്‍**

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ദളപതി 67 മുഴുനീള ആക്ഷന്‍ ചിത്രം ; ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 67’.മാസ്റ്ററി’ന് ശേഷം ഇരുവരും…

ആ ഓർമ്മകൾ ഉള്ളത് കൊണ്ടാവാം പിന്നീട് ചിത്രങ്ങൾ ചെയ്യാൻ മോഹൻലാൽ അവസരം തന്നിട്ടില്ല ; തുറന്നു പറഞ്ഞു ജയരാജ്‌

മലയാള സിനിമയ്ക്ക് വേണ്ടി നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജയരാജ്‌. തന്റെ. അനവധി സിനിമകളാണ്…

മോഹൻലാൽ തന്റെ യൂത്ത് ടൈമിലും, 50 വയസിനു ശേഷവും ഒരു അത്ഭുതം തന്നെയാണ് : കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവിസ്മയം…

ചന്തുപൊട്ടിൽ മോഹൻലാൽ ആയിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ, ജീജ സുരേന്ദ്രൻ പറയുന്നു

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ ദിലീപിനെ നായകൻ ആക്കി ലാൽ ജോസ് സംവിധാനം…