പുലിമുരുകനു ശേഷം വൈശാഖ് കൂട്ടുക്കെത്തിൽ ഒരിക്കൽ കൂടി തീയേറ്ററുകളിൽ കോളിളക്കം സൃഷ്ടിക്കുകയാണ് മോഹൻലാൽ ചിത്രം മോൺസ്റ്റർ. ഉദയകൃഷ്ണന്റെ തിരക്കഥയിൽ വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സിനിമ റിലീസ് ചെയ്തപ്പോൾ കണ്ട പ്രേഷകർക്ക് വേറിട്ട അനുഭവമായിട്ടാണ് മാറിയത്. വളരെ ധീരമായ പറഞ്ഞ ആക്ഷൻ ത്രില്ലെർ സിനിമ സിനിമ പ്രേമികൾ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റെടുതിരിക്കുകയാണ്.

ആദ്യ ദിവസം വന്ന ഗംഭീര റിപ്പോർട്ടുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ആഘോഷമാക്കി മാറ്റുന്നത്. മിക്ക തീയേറ്ററുകളിൽ നിറഞ്ഞ പ്രേഷകരും കൂടാതെ എക്സ്ട്രാ ചെയറുകളിലുമാണ് രാത്രിടങ്ങളിൽ പ്രദർശനം തുടരുന്നത്. പല തീയേറ്ററുകളിൽ ആരാധകരുടെ ആവശ്യ പ്രകാരം രാത്രി 12 മണിക്ക് ശേഷമേ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ കേരളത്തിൽ ഏറ്റവും വലിയ നിർമ്മാതാവായ ആന്റണി പെരുമ്പാവൂറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാലിനെ കൂടാതെ ഹണി റോസ്, ലക്ഷ്മി മഞ്ജു, ലെന, സിദ്ധിഖ്, സുദേവ് നായർ, കൈലാഷ് സുദീപ് തുടങ്ങിയ വമ്പൻ താരനിരയാണ് സിനിമയിൽ ഒരുക്കിട്ടുള്ളത്. സതീഷ് കുറുപ്പാണ് ഛായഗ്രഹണം ഒരുക്കിരിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവഹിക്കുമ്പോൾ സംഗീതം ദീപക് ദേവാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സിദ്ധു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ മേഖല കൈകാര്യം ചെയ്തിരിക്കുന്നത്.

സ്റ്റൻണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. പ്രേഷകരിൽ നിന്നും ഏറ്റവും കൂടുതലായി മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നത് ലാലേട്ടന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ്. സുജിത്ത് സുധാകരനാണ് വസ്ത്രലങ്കാരം ചെയ്തത്. ആനന്ദ് രാജേന്ദ്രനാണ് പബ്ലിസിറ്റി ഡിസൈൻ മേഖല കൈകാര്യം ചെയ്തത്. എന്തായാലും സിനിമ സൂപ്പർഹിറ്റാവുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.