പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ഒരു മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതുതന്നെയായിരുന്നു ചിത്രത്തിലെ പ്രധാന ആകർഷണവും.വളരെ വലിയ ഒരു കാത്തിരിപ്പിനു ശേഷം ആണ് മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരു സിനിമ റിലീസ് ചെയുന്നത്.ആറു വർഷം മുമ്പ് 100 കോടി ക്ലബിലിടം നേടിയ പുലിമുരുകനു ശേഷം മോഹൻ‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ.
കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നിരവധി റിവ്യൂസാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്നത്. അത്തരത്തിലൊരു റിവ്യൂ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മോണ്‍സ്റ്റര്‍ മൂവി ഇഷ്ടപ്പെട്ടന്നും ആദ്യപകുതി ക്ഷമ പരീക്ഷിച്ചുവെങ്കിലും രണ്ടാം പകുതിയും നന്നായി എടുത്ത ക്ലൈമാക്‌സ് രംഗങ്ങളും പൊളിച്ചുവെന്നും അജിത്ത് കുറിപ്പില്‍ പറയുന്നു. മലയാളത്തില്‍ ഇങ്ങനെയൊക്കെ ആദ്യമല്ലേ എന്ന് തോന്നി പോവുന്ന രംഗങ്ങള്‍ നന്നായി തന്നെ വൈശാഖ് എടുത്തിരിക്കുന്നു. ഈ അറ്റംപ്റ്റിന് വൈശാഖിന് തന്നെ കയ്യടികള്‍. ആദ്യപകുതി ക്ഷമ പരീക്ഷിച്ചുവെങ്കിലും രണ്ടാം പകുതിയും നന്നായി എടുത്ത ക്ലൈമാക്‌സ് രംഗങ്ങളും. ഹണി റോസ്, ലക്ഷ്മി മാന്‍ചുവിന്റേയും മികച്ച പ്രകടനം. ആക്ഷന്‍ രംഗങ്ങളും നന്നായിരുന്നു. തിയേറ്ററില്‍ എങ്ങനെ വര്‍ക്കായാലും പേഴ്‌സണലി ചിത്രം ഇഷ്ടപ്പെട്ടു. എന്നായിരുന്നു കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇതുവരെ മലയാളത്തിൽ അധികം ചര്‍ച്ച ചെയ്യാത്ത ചിന്തയാണ് മോൺസ്റ്ററിനെ വേറിട്ടു നിർത്തുന്നത്.മോഹൻലാലിനോടൊപ്പം ഹണി റോസും പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നു. ലക്ഷ്മി മഞ്ജു, സിദ്ദീഖ്, ഗണേഷ് കുമാര്‍, സുദേവ് നായ‍ർ, ലെന, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കമൽഹാസന്റെ അടുത്ത ചിത്രം മലയാളി സംവിധായകന് ഒപ്പം, ഷൂട്ടിങ് അടുത്ത മാസം തുടങ്ങും

ഉലക നായകൻ കമൽ ഹാസനെ നായകൻ ആക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം നിറഞ്ഞ…

കമൽഹാസൻ- രജനികാന്ത് ചിത്രമായ അവൾ അപ്പടി താൻ എന്ന ചിത്രത്തിന്റെ റീമേക്കുമായി സിമ്പു-ഫഹദ് ഫാസിൽ കൈകോർക്കുന്നു

മലയാളത്തിന്റെ യുവ താരമായ ഫഹദ് ഫാസിൽ ഇപ്പോൾ തമിഴിലും തിളങ്ങി നിൽക്കുകയാണ്.ആദ്യ സിനിമയുടെ പരാജയത്തെ തുടർന്ന്…

ഞാനും മുരളിയും തമ്മിൽ ഒരു ഇമോഷണൽ ലോക്ക് ഉള്ളതായി എനിക്ക് പലപ്പോഴും ഫീൽ ചെയ്തിട്ടുണ്ട് ; മമ്മൂട്ടി

മലയാള സിനിമാ, നാടക, ടെലിവിഷൻ സീരിയൽ രംഗങ്ങളിലെ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായിരുന്നു നടന്‍ മുരളി.ഭരത് ഗോപി…

എന്റെ ജീവിതത്തിന്റെ നല്ലൊരു സമയമാണ് വെറുതെ പോയത്, കമ്മിറ്റഡായിരുന്നു എന്ന് പറയാമായിരുന്നു

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണയുടെ തിരക്കഥയിൽ സംവിധാനം…