മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഏമ്പുരാൻ.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം ആണ് ഏമ്പുരാൻ.മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ബോക്‌സ് ഓഫീസിൽ 200 കോടി കയറ്റിയ ചിത്രമായിരുന്നു ലൂസിഫർ.സ്റ്റീഫൻ നെടുമ്പുള്ളി ആയി മലയാളത്തിൽ നിറഞ്ഞാടിയപ്പോൾ മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രം തന്നെ ആയി മാറി.ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ വലിയ പ്രതീക്ഷയിൽ തന്നെ ആണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത് , സിനിമയുടെ ഓരോ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആവുന്നതും അതുകൊണ്ട് തന്നെയാണ്.
ലൂസിഫറി’ന്റെ രണ്ടാം ഭാഗം എമ്പുരാൻറെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. ചിത്രം പൂർണമായും വിദശത്താണ് ചിത്രീകരിക്കുന്നത് . അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം 2024 പകുതിയോടെയാകും റിലീസിനെത്തുക എന്നാണ് സൂചന. ഏമ്പുരാൻ എന്ന സിനിമ 400 കോടി രൂപ ബഡ്ജറ്റിൽ പാൻ വേൾഡ് സിനിമയായി ഇറക്കാൻ ആണ് ഒരുങ്ങുന്നത് എന്നും പറയപ്പെടുന്നു.
പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ എമ്പുരാന്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിരുന്നു. ആരാധകർ ഏറെ പ്രതിശയോടെ കാത്തിരിക്കുന്ന ചിത്രം തന്നെയാണ് എമ്പുരാൻ.