നിവിൻ പോളിയെ നായകൻ ആക്കി നവാഗതൻ ആയ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് പടവെട്ട്. യൂഡ്ലീ ഫിലിംസിന്റെയും സണ്ണി വെയ്ൻ പ്രോഡക്ഷൻസിന്റെയും ബാനറിൽ വിക്രം മേഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്ന് ആണ് പടവെട്ട് നിർമിച്ചിരിക്കുന്നത്. ദീപക് ഡി മേനോൻ ഛായഗ്രഹണവും ഷഫീക് മുഹമ്മദ് അലി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്.

നമ്മുക്ക് ചുറ്റും നടക്കുന്ന രാഷ്ട്രീയത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന വളരെ മനോഹരം ആയ ഒരു ചിത്രം ആണ് പടവെട്ട്. താൻ എഴുതിയ മികച്ച തിരക്കഥയെ അതിലും മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ ലിജു കൃഷ്ണ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലോട്ട് വന്നാൽ നിവിൻ പോളിയുടെയും ഷമ്മി തിലകന്റെയും മികച്ച പ്രകടനങ്ങൾ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അഥിതി ബാലൻ, രമ്യ സുരേഷ്, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ് തുടങ്ങി ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം വളരെ മികച്ച രീതിയിൽ തങ്ങളുടെ കഥാപാത്രത്തെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.

ഗോവിന്ദ് വസന്തയുടെ ബാക്ക്ഗ്രൗണ്ട് സ്കോറും പാട്ടുകളും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ടെക്നിക്കലി നോക്കിയാലും അല്ലാതെ നോക്കിയാലും മികച്ച ഒരു ചിത്രം തന്നെ ആണ് പടവെട്ട്. തിരക്കഥ, സംവിധാനം, സിനിമറ്റോഗ്രാഫി, എഡിറ്റിംഗ്, അഭിനേതാക്കളുടെ പ്രകടനം, മ്യൂസിക്, സൗണ്ട് ഡിസൈൻ, പ്രൊഡക്ഷൻ ക്വാളിറ്റി അങ്ങനെ എല്ലാ മേഖലകളിലും മികവ് പുലർത്തിയ ഒരു ചിത്രം തന്നെയാണ് പടവെട്ട്. ഉറപ്പായിട്ടും തിയേറ്ററിൽ തന്നെ കാണേണ്ട തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന ഒരു മികച്ച സിനിമാനുഭവമാണ് പടവെട്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇൻഡസ്ട്രി ഹിറ്റ് ലക്ഷ്യമിട്ട് പ്രിത്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ കടുവ

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ്…

കുമ്മനടിച്ചത് ഞാൻ അല്ല വിശദീകരണവുമായി എം എൽ എ എൽദോസ് കുന്നപ്പിള്ളി

അങ്കമാലിയിൽ ടെക്സ്റ്റൈൽ ഉദ്ഘാടനത്തിനായി മെഗാസ്റ്റാർ മമ്മൂട്ടിയും പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയും എത്തിയിരുന്നു.ബന്ധപ്പെട്ട്…

എന്റെ ഫോണ്‍ പരിശോധിക്കുകയാണങ്കിൽ, എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് കാണാന്‍ സാധിക്കും ; ദുൽഖർ സൽമാൻ

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട തരാം ആണ് ദുൽഖുർ.മലയാളത്തിൽ മാത്രം അല്ല മറ്റു ഭാഷകളിലും വളരെ…

അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു;ലോകേഷ് കനകരാജ്

തമിഴിലെ സിനിമ ലോകത്തിലെ പ്രശസ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. 2017ല്‍ മാനഗരം എന്ന ചിത്രവുമായിട്ടാണ് തമിഴ്…