മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന സിനിമ ഇന്ന് തീയേറ്ററുകളിൽ എത്തി കഴിഞ്ഞിരിക്കുകയാണ്. പ്രേഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് സിനിമ ഏറ്റുവാങ്ങുന്നത്. മോഹൻലാൽ വൈശാഖ് വീണ്ടും ഒന്നിച്ചപ്പോൾ പ്രേഷകർ ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമയെ നോക്കി കണ്ടിരുന്നത്. എന്നാൽ കാത്തിരുന്നത് വെറുതെയായില്ല എന്നായിരുന്നു പ്രേഷകരുടെ പ്രതികരണങ്ങൾ. മലയാള സിനിമയിലെ ആദ്യ 100 കോടി സ്വന്തമാക്കിയ പുലിമുരുകന്റെ ടീം വീണ്ടും ഒന്നിച്ചപ്പോൾ ഉള്ള പ്രതീക്ഷയായിരുന്നു ഇതിനുള്ള ആദ്യ കാരണം.

സിനിമയുടെ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസും ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമയെ കണ്ടത്. കേരളത്തിൽ മാത്രം മോൺസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത് 216 സ്‌ക്രീനുകളിലായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും വൈഡ് റിലീസാണ് സിനിമയ്ക്ക്. ബാംഗ്ലൂരു, ചെന്നൈ, തൃച്ചി, സേലം, മുംബൈ, പൂനെ, നാസിക്, ഗോവ, നാഗ്പൂർ, ന്യൂഡൽഹി, അഹമ്മദാബാദ്, ഭോപ്പാൽ, ജയ്പൂർ എന്നീ ഇടങ്ങളായി 141 സ്ക്രീമുകളിൽ സിനിമ എത്തുന്നുണ്ട്.

ഇങ്ങനെ ഇന്ത്യയിൽ മാത്രം ഏകദേശം 357 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. രാജ്യങ്ങൾ നോക്കുകയാണെങ്കിൽ യുക്കെയിൽ മാത്രം 104 സ്ക്രീനുകളിൽ മോഹൻലാലിന്റെ മോൺസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ വലിയ സ്ക്രീൻ കൗണ്ട് ലഭിക്കുന്ന മലയാള സിനിമയാണ് മോൺസ്റ്റർ എന്നാണ് വിതരണക്കാർ പറയുന്നത്.

എന്തായാലും ആദ്യ ഷോയോടെ മികച്ച അഭിപ്രായങ്ങളാണ് സിനിമ കണ്ട പ്രേഷകരിൽ നിന്നും ലഭിച്ചത്. കേരളത്തിലെ ഒട്ടുമിക്ക ലാലേട്ടൻ ആരാധകരും തിയേറ്റർ പൂരം പറമ്പാക്കി മാറ്റിയെന്ന് തന്നെ പറയാം. കൂടാതെ വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. എന്തായാലും പ്രേഷകരുടെ പ്രതീക്ഷ തെറ്റില്ല എന്ന് പറയാം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇനി ആറാട്ടിനു ജയിലിൽ കിടന്ന് ആറാടാം ; സന്തോഷ്‌ വർക്കിക്കെതിരെ പരാതിയുമായി യുവ സംവിധായിക

മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു പ്രേഷകരുടെ ഇടയിൽ ജനശ്രെദ്ധ നേടിയ വ്യക്തിയാണ് സന്തോഷ്.…

ആ സിനിമ മുകേഷ് ചെയ്യാത്തത് നന്നായി ; അല്ലെങ്കിൽ അവൻ ചെയ്തു അത് കുളമാക്കിയനെ എന്ന് മുകേഷ്

മോളിവുഡിൽ അറിയപ്പെടുന്ന നിർമ്മാതാവാണ് കെ രാധാകൃഷ്ണൻ. മലയാളത്തിലെ പ്രേമുഖ സംവിധായകന്മാരോട് ഏറ്റവും അടുത്ത സൗഹൃദം കാത്ത്…

പെണ്ണ് നിയമം കയ്യിലെടുത്താലും നിയമം ഒന്നു തന്നെയല്ലേ ? ഷീബക്ക് അരുൺകുമാറിനോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം..

ഷീബ വിവാഹിതയും രണ്ട് കുട്ടികളും ഉള്ളവളാണെന്നും അരുൺകുമാറിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ വിവാഹിതയാണെന്നറിഞ്ഞതോടെ ഷീബയെ…

വിക്രം സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ താനില്ല എന്ന് പറയാനായിരുന്നു ഫോൺ എടുത്തത്

ലോകേഷ് കനകരാജ് ഉലകനായകൻ കമലഹാസൻ കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് വിക്രം. ഈ സിനിമ തിയേറ്ററുകളിൽ…