മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ വൈശാഖ് സംവിധാനം ചെയ്തു ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് മോൺസ്റ്റർ. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പുലിമുരുകൻ എന്ന മലയാള സിനിമ കണ്ട് എക്കാലത്തെയും വലിയ വിജയ ചിത്രത്തിന് ശേഷം മോഹൻലാൽ, വൈശാഖ്, ഉദയകൃഷ്ണ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മോൺസ്റ്റർ എന്ന ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിച്ചിരിക്കുന്നത്.

പതിയെ തുടങ്ങി പിന്നീട് താളത്തിൽ ആയി പ്രേക്ഷകരെ ത്രില്ല് അടിപ്പിച്ചു അവസാനം വരെ കൊണ്ട് പോകുന്ന രീതിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതി നല്ല നല്ല നിമിഷങ്ങളും പാട്ടുകളും തമാശകളും ഒക്കെയായി മുന്നേറുമ്പോൾ വരുന്ന ചിത്രത്തിന്റെ ഇന്റർവെൽ ബ്ലോക്ക്‌ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്നുണ്ട്. ഇടവേളക്ക് ശേഷം നല്ല വേഗതയിൽ ആണ് കഥ പറഞ്ഞു പോകുന്നത്. അവസാനം മികച്ച ഒരു ട്വിസ്റ്റ്‌ നൽകി കൊണ്ട് ചിത്രം അവസാനിക്കുന്നു.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാൽ, ഹണി റോസ്, ലക്ഷ്മി മഞ്ജു, സുദേവ് നായർ എന്നിവർ വളരെ ഭംഗിയായി തങ്ങളുടെ റോൾ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ദീപക് ദേവിന്റെ സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒക്കെ വളരെ മികച്ച രീതിയിൽ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. ഈ ദീപാവലി അവധിക്ക് കുടുബ സമേതം തിയേറ്ററുകളിൽ തന്നെ പോയി കണ്ട് ആസ്വദിക്കാൻ പറ്റുന്ന മികച്ച ഒരു ചിത്രം തന്നെ ആണ് മോൺസ്റ്റർ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇന്ത്യയിൽ മാത്രമല്ല അങ്ങ് ശ്രിലങ്കയിലും ദുൽഖറിനു അനവധി ആരാധകരാണ്

പാൻ ഇന്ത്യ സൂപ്പർസ്റ്റാറായി അറിയപ്പെടുകയാണ് മലയാളികളുടെ അഭിമാനവും താരരാജാവായ മമ്മൂട്ടിയുടെ മകനും കൂടിയായ ദുൽഖർ സൽമാൻ.…

അധീരക്ക് ശേഷം മറ്റൊരു ശക്തമായ വില്ലൻ കഥാപാത്രമായി സഞ്ജയ്‌ ദത്ത്, ഇത്തവണ എതിരാളി ദളപതി വിജയ്

ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്‌ടിച്ച കെ ജി എഫ് ചാപ്റ്റർ ഒന്നിന്റെ രണ്ടാം ഭാഗം ആയ…

അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണെന്ന് ആളുകൾ പറയുന്നത് കേൾക്കാം, എന്നാൽ വീട്ടിൽ വരുന്ന അദ്ദേഹത്തിന് എന്നും ഞാൻ ആയിരുന്നു കൂട്ടുകാരൻ ;മണിയുടെ മകൾ!

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നടനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു.തന്മയത്വമാർന്ന…

മാത്യു-നസലിൻ കൂട്ടുകെട്ടിൽ പാൻ ഇന്ത്യൻ ചിത്രമൊരുങ്ങുന്നു

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രെദ്ധേയരായ രണ്ട് പേരാണ് മാത്യു തോമസും നസ്‌ലിനും. ശ്യാം പുഷ്കരന്റെ…