എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമ തീയേറ്ററുകളിലേക്ക് എത്താൻ പോവുകയാണ്. മലയാളത്തിലെ ആദ്യ 100 കോടി അടിച്ച ചലച്ചിത്രമായിരുന്നു പുലിമുരുകൻ. വൈശാഖ് ആയിരുന്നു സംവിധാനം നിർവഹിച്ചത്. ഈ വിജയത്തിനു ശേഷം ഇതേ ടീമായ മോഹൻലാൽ, വൈശാഖ്, ഉദയകൃഷ്ണ കൂട്ടുkകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ മുതൽ ആരാധകർ ഏറെ ആവേശത്തിലാണ്.ഇന്ന് മുതൽ വൈശാഖ് സംവിധാനം ചെയ്ത മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി റിലീസ് ചെയ്ത മോൺസ്റ്റർ തീയേറ്ററുകളിൽ എത്താൻ പോവുകയാണ്. മോഹൻലാലിന്റെ ഈ വർഷം ആദ്യമെത്തിയ ആറാട്ടിനു ശേഷം തീയേറ്ററുകളിൽ പ്രദർഷനത്തിനെത്തുന്ന മോഹൻലാൽ ചലച്ചിത്രമാണ് മോൺസ്റ്റർ. വലിയ ഇടവേളയ്ക്ക് ശേഷം ആരാധകർ സ്വന്തം ലാലേട്ടൻ വീണ്ടും തീയേറ്ററുകളിൽ കാണാൻ പോകുന്നതിന്റെ ആകാംഷയിലാം എല്ലാവരും.കേരളത്തിൽ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് വൻ ബഡ്ജറ്റിൽ വലിയ താരനിരകളെ അണിഞ്ഞുയൊരുക്കി നിർമ്മിക്കുന്നത്. ചലച്ചിത്രത്തിൽ മോഹൻലാൽ കൂടാതെ ഹണി റോസ്, ലക്ഷ്മി മഞ്ജു, സിദ്ധിഖ്, സുദേവ് നായർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. വൻ താരനിരകളെയായിരിക്കും സിനിമയിൽ കാണാൻ സാധിക്കുന്നത്.തീയേറ്ററുകളിൽ ഇതിനോടകം തന്നെ ആഘോഷം തുടങ്ങിയതായി. ലാലേട്ടൻ ആരാധകർ തീയേറ്ററുകളിൽ പോസ്റ്റർ വെച്ചും മറ്റു പല രീതിയിൽ ആഘോഷിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുകയാണ്. അതേസമയം ഒരു സോംബി ചലച്ചിത്രമായിരിക്കുമെന്ന് പലരും രംഗത്തെത്തിരുന്നി. എന്നാൽ സോംബി സിനിമയല്ലന്നും നല്ല ത്രില്ലെർ ചലച്ചിത്രമായിരിക്കുമെന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ചാക്കോച്ചന്റെ അഞ്ചാം പാതിരാ സിനിമ കണ്ടിട്ട് ഞാനും മോളും ഒരാഴ്ച്ച ഉറങ്ങിട്ടില്ല ; തുറന്നു പറഞ്ഞു നടി നിത്യ ദാസ്

അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് പള്ളി മണി. കെ വി അനിൽ…

എല്ലാവരെയും സഹായിച്ച് ഏറ്റവും ഒടുവിൽ എന്റെ മകളുടെ ഫീസ് അടക്കാൻ പോലും പണമില്ലായിരുന്നു

മലയാള സിനിമയുടെ മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ മറ്റൊരു താരരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ…

ഇനി ആറാട്ടിനു ജയിലിൽ കിടന്ന് ആറാടാം ; സന്തോഷ്‌ വർക്കിക്കെതിരെ പരാതിയുമായി യുവ സംവിധായിക

മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു പ്രേഷകരുടെ ഇടയിൽ ജനശ്രെദ്ധ നേടിയ വ്യക്തിയാണ് സന്തോഷ്.…