1990ൾ ജോഷിയുടെ സംവിധാനത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ ചലച്ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തി അതിനോടപ്പം മമ്മൂട്ടിയും കൂടെ എത്തിയപ്പോൾ സിനിമ സൂപ്പർഹിറ്റായി മാറുകയായിരുന്നു. എന്നാൽ മോഹൻലാൽ നായകനായി എത്തിയ ആ സിനിമയിൽ മമ്മൂട്ടിയുടെ വേഷം ചെയ്യാൻ മമ്മൂക്ക സമ്മതിച്ചതിന്റെ പിന്നിലെ രസകരമായ സംഭവം പറയുകയാണ് ചിത്രത്തിന്റെ തിരക്കധാകൃത്തായ ഡെന്നിസ് ജോസഫ്.

സഫാരി ടീവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഡെന്നിസ് ഈ കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ ഒരു സെലിബ്രിറ്റി കഥാപാത്രമുണ്ട്. ആ കഥാപാത്രം യഥാർത്ഥ ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ ഒപ്പിവെച്ചിരിക്കുകയാണ് നമ്പർ 20 മദ്രാസ് മെയിൽ സിനിമയിൽ. മോഹൻലാലും കൂട്ടരും ക്രിക്കറ്റ്‌ കളി കാണാൻ പോകുന്നു, ഇടയ്ക്ക് ട്രെയിനിൽ വെച്ച് ഒരു സെലിബ്രിറ്റിയെ കാണുന്നു.

ആദ്യം ഞങ്ങൾ മനസ്സിൽ കണ്ടത് ജഗതി ശ്രീകുമാറിനെയായിരുന്നു. എന്നാൽ അവസാനം വളരെ പ്രധാനപ്പെട്ട ടിടിആർ വേഷം കൈകാര്യം ചെയ്യുകയായിരുന്നു. ആ സെലിബ്രിറ്റിയായി ആരെ വിളിക്കുമെന്ന് ചർച്ച ചെയ്യുമ്പോൾ മോഹൻലാൽ ഒരു അഭിപ്രായം പറഞ്ഞു. സെലിബ്രിറ്റിയായി ജഗതി ചേട്ടന് പകരം നമ്മൾക്ക് മമ്മൂക്ക ആയാലോ? ആ സമയം ഞാൻ സ്റ്റക്കായി പോയി.

മമ്മൂക്കയായാൽ കലക്കും. പക്ഷേ മെയിൻ ഹീറോ അല്ലാത്ത ഈ സിനിമയിൽ അദ്ദേഹം അഭിനയിക്കുമോ? അത് കേട്ട് ലാലിന്റ രസകരമായ മറുപടി ഇങ്ങനെ ” അയ്യോയോ എന്നെ കൊണ്ട് വയ്യ അങേരുടെ ചീത്ത വിളിച്ചു കേൾക്കാൻ, നമ്മൾക്ക് പണി ജോഷി സാറിനെ ഏൽപ്പിക്കാം, പുള്ളിയാണെങ്കിൽ കറക്റ്റ് ആളാണ്. പിന്നീട് എല്ലാവർക്കും ചോദിക്കാൻ പേടിയായതു കൊണ്ട് ചീത്ത കേൾക്കാൻ ഞാൻ തന്നെ വിളിച്ചു. പക്ഷേ വിളിച്ചു കാര്യം അവതരിപ്പിച്ചപ്പോൾ കൊള്ളാം താൻ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് മമ്മൂട്ടി ഈ സിനിമയിൽ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഞാൻ കാരണമാണ് കാവ്യയുടെ ജീവിതം തകർന്നത് ; ദിലീപിന്റെ വാക്കുകൾ വൈറലാവുന്നു

മലയാളികളുടെ പ്രിയ ജനനായകൻ ദിലീപും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ വിവാഹ മോചനവും ദിലീപും കാവ്യാമാധവവും…

മോൺസ്റ്ററിൽ ഏജന്റ് എക്സ് തന്നെയായിരിക്കോ ; ആരാധകരുടെ കമന്റ്‌സ് വൈറലായി

മലയാളത്തിലെ സകല റെക്കോർഡുകൾ തകർക്കുകയും പുതിയ റെക്കോർഡുകൾ ഉണ്ടാക്കിയെടുത്ത പുലിമുരുകൻ സിനിമയുടെ സംവിധായകനായ വൈശാഖും മോഹൻലാലും…

റോഷാക്ക് സിനിമയ്ക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് വാഗ്ദാnനം ചെയ്ത ഓഫർ കണ്ട് ഞെട്ടി

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിസാം ബഷീർ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച റോഷാക്ക് റിലീസ്…

ശ്രീനാഥ്‌ ഭാസിയുടെ പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമ തീയേറ്ററുകളിലേക്ക്

ബിജിത്ത് ബാല സംവിധാനത്തിൽ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചലച്ചിത്രം…