ബാപ്പയുടെ അതേ ക്രയ്സ് കിട്ടിയ മകനാണ് നടൻ ദുൽഖർ സൽമാൻ. ഒരുപക്ഷെ മമ്മൂട്ടിയെക്കാളും കൂടുതൽ കാർ കളക്ഷൻ ദുൽഖറിനു ഉണ്ടെന്ന് പറയാം. കഴിന്ന രണ്ട് ദിവസങ്ങളായി തന്റെ ഗാരേജിലെ കാർ കളക്ഷൻ ആരാധകരുമായി പങ്കുവെക്കുകയാണ് ദുൽഖർ സൽമാൻ. വിന്റജ് കാറുകൾ മുതൽ സൂപ്പർ കാറുകൾ വരെ ദുൽഖറിന്റെ കൈവശമുണ്ട്. കഴിഞ്ഞ ദിവസം തന്റെ പോർഷ ജി3 വെളിപ്പെടുത്തി താരം എത്തിയിരുന്നു.

ഈ കാറിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ഇതാ തന്റെ വീഡിയൊയുടെ ചുവടെ വന്ന കമന്റിന് മറുപടി നൽകിരിക്കുകയാണ് ദുൽഖർ സൽമാൻ. ബ്രോ നമ്മളുടെ നാട്ടിലെ ഈ റോഡുകളുടെ അവസ്ഥായും സ്പീഡ്, ബ്രേക്ക് ലിമിറ്റുകളുള്ളടത്ത് നിങ്ങൾ ഈ കാറുകൾ ഇന്ത്യയിൽ എവിടെയാണ് ഓടിക്കുതെന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്.

ശരാശരി പത്ത് കിലോമീറ്റർ വേഗതയിൽ ഈ കാറുകൾ എത്ര പ്രാവശ്യം ഓടിച്ചിട്ടുണ്ട് എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇത് ശ്രെദ്ധയിൽപ്പെട്ട ദുൽഖർ ഉടനെ തന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. അവിടെ മാൻമഹട്ടനിൽ ഓടിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതിൽ ജിടി 3 ഒഴികെയുള്ള വാഹനങ്ങൾ ബാംഗ്ലൂർ, ചെന്നൈ, കൊച്ചി റോഡുകളിൽ ഞാൻ ഓടിച്ചിട്ടുണ്ട്.

ജിടി3 ഓടിക്കാത്തത് അതിൽ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എനിക്ക് അല്പം ആശങ്കയുണ്ട് എന്നായിരുന്നു താരം നൽകിയ മറുപടി. അതേസമയം ചുപ്പ്, സീതാരാമം എന്നീ ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങൾക്കും മികച്ച വിജയമായിരുന്നു തീയേറ്ററുകളിൽ നിന്നും ലഭിച്ചത്. ആരാധകർ ഇരുകൈകൾ നീട്ടിയായിരുന്നു താരത്തിന്റെ രണ്ട് സിനിമകളും ഏറ്റെടുത്തത്.