ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർതാരം തമന്ന.ചാലക്കുടിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലൂടെ ഇതാദ്യമായി തമന്ന മലയാളത്തില്‍ അഭിനയിക്കുന്നത് .നിരവധി ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ശരത്‌കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

സിദ്ദിഖ്, ലെന, ഈശ്വരി റാവു, കലാഭവന്‍ ഷാജോണ്‍ ഉള്‍പ്പെടെ വന്‍ താരനിരയുണ്ട്.
രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ഉദയ് കൃഷ്ണയാണ് തിരക്കഥ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്നു.

ദിലീപിന്റെ കരിയറിലെ 147 -ാമത് ചിത്രമാണ് ഇത്‌.ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.
അതേസമയം ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന വോയ്‌സ് ഒഫ് സത്യനാഥന്‍ റിലീസിന് ഒരുങ്ങുകയാണ് . ജോജു ജോര്‍ജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കെ.ജി.എഫിനെ മലർത്തിയടിക്കാൻ ദളപതി വിജയ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുന്നു. സിബിഐ അഞ്ചാം പതിപ്പ് തുടങ്ങി

സിബിഐ ഫിലിം സീരീസിലെ അഞ്ചാം ഭാഗമായ സിബിഐ 5ന്റെ സെറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി ജോയിൻ ചെയ്തു.…

നിരവധി സ്ത്രികളുമായി കമൽ ഹാസന് ബന്ധം ഉണ്ടായിരുന്നു

ഇന്ത്യൻ സിനിമയിൽ എതിരാളികളില്ലാത്ത പ്രതിഭയാണ് കമൽ ഹാസൻ. അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ്…

ആദ്യമായി കണ്ട മലയാള സിനിമ ഒരു ദുൽഖർ സൽമാൻ ചിത്രം, കെ ജി എഫ് നായിക ശ്രീനിധി പറയുന്നു

കെ ജി എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് ശ്രീനിധി…